ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തൂത്തുവാരി  ആം ആദ്മി പാര്‍ട്ടി

DECEMBER 7, 2022, 6:44 PM

ഡല്‍ഹി : ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുത്തത് ആം ആദ്മി പാര്‍ട്ടി. ആകെയുള്ള 250 സീറ്റുകളില്‍ 132 സീറ്റുകളിലും വിജയിച്ച് ആം ആദ്മി പാര്‍ട്ടി കേവലഭൂരിപക്ഷം നേടി.

 15 വര്‍ഷം ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിച്ച ബിജെപിയെ തകര്‍ത്താണ് ആം ആദ്മിയുടെ ചരിത്ര വിജയം. ബിജെപി 104 സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചു. അതേസമയം, ഒമ്പത് സീറ്റിലേയ്ക്ക് ചുരുങ്ങിയ കോണ്‍ഗ്രസ് നിലം പരിശായി.

15 വര്‍ഷമായി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ഭരിക്കുന്ന ബിജെപി 2017 ലെ തെരഞ്ഞെടുപ്പില്‍ 181 വാര്‍ഡുകളില്‍ വിജയം നേടിയിരുന്നു.

vachakam
vachakam
vachakam

ഒന്നരക്കോടിയോളം വോട്ടര്‍മാരുള്ള ദില്ലിയില്‍ 50 ശതമാനം പോളിംഗ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. 171 വരെ സീറ്റ് നേടി ആം ആദ്മി പാര്‍ട്ടി അട്ടിമറി വിജയം നേടുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫല പ്രഖ്യാപനം.

42.05 ശതമാനം വോട്ട് നേടിയാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയം. ബിജെപി 39.09 ശതമാനം വോട്ട് നേടിയപ്പോള്‍ 11.68 ശതമാനം മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam
vachakam