ഈ സംസ്ഥാനത്ത് നൂറിലേറെ പ്രായമുള്ളത് 8900ലധികം വോട്ടർമാർ, 120ലേറെ പ്രായമുള്ളവർ 13!!

MARCH 30, 2024, 8:49 AM

ജയ്പൂർ: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അവസാന തയ്യാറെടുപ്പിലാണ് രാജ്യം. ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയ ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. രാജ്യത്തെ വോട്ടർമാരുടെ വിവിധ കണക്കുകള്‍ പുറത്തുവരുമ്പോള്‍ അമ്പരപ്പിക്കുന്ന ഒരു സംസ്ഥാനം രാജസ്ഥാനാണ്. .

രാജസ്ഥാൻ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിലെ 12 പാർലമെൻ്റ് മണ്ഡലങ്ങളിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 8900-ലധികം വോട്ടർമാർ 100 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. അതിൽ 13 പേർക്കും 120 വയസ്സ് പ്രായമുണ്ടെന്നതാണ് ഏറ്റവും പ്രത്യേകത. 

100 നും 109 നും ഇടയിൽ പ്രായമുള്ള 8679 വോട്ടർമാരും 110 നും 119 നും ഇടയിൽ പ്രായമുള്ള 239 വോട്ടർമാരും 120 വയസ്സിനു മുകളിൽ പ്രായമുള്ള 13 വോട്ടർമാരും രാജസ്ഥാനിലെ 12 ലോക്‌സഭാ മണ്ഡലങ്ങളിലായി ഉണ്ട്.

vachakam
vachakam
vachakam

രാജസ്ഥാനിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 12 പാർലമെന്‍റ് മണ്ഡലങ്ങളിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 8900ലധികം വോട്ടർമാരാണ് നൂറിലേറെ വയസ് പ്രായമുള്ളവരായിട്ടുള്ളത്.

ഇവരില്‍ 13 പേർ 120 വയസ് പ്രായമുള്ളവരാണ് എന്നതാണ് ഏറ്റവും സവിശേഷത. നൂറിനും 109നും ഇടയില്‍ പ്രായമുള്ള 8679 വോട്ടർമാരും 110നും 119നും ഇടയില്‍ പ്രായമുള്ള 239 വോട്ടർമാരും 120 വയസിലേറെ പ്രായമുള്ള 13 വോട്ടർമാരും രാജസ്ഥാനിലെ 12 ലോക്സഭ മണ്ഡലങ്ങളിലുണ്ട്. 

രാജസ്ഥാനില്‍ രണ്ട് ഘട്ടമായാണ് ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19ന് നടക്കും. ഏപ്രില്‍ 26നാണ് രണ്ടാം ഘട്ടം. 25 ലോക്സഭ സീറ്റുകളാണ് രാജസ്ഥാനിലുള്ളത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam