കോട്ടയത്ത് കെ.അനിൽകുമാർ എൽഡിഎഫ് സ്ഥാനാർഥിയായേക്കും

JANUARY 10, 2026, 12:05 AM

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കെ.അനില്‍കുമാര്‍ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്.

സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ അനില്‍കുമാറിന് തന്നെയാണ് സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ മുന്‍തൂക്കം. 

അനില്‍കുമാറിന്റെ പേര് തന്നെയാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും പ്രഥമ പരിഗണനയെങ്കിലും മറ്റു ചിലരുടെ പേരുകളും സാധ്യതാപ്പട്ടികയില്‍ ചര്‍ച്ചയായിട്ടുണ്ട്. ജില്ലാ ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥും റെജി സക്കറിയയും സാധ്യതാ പട്ടികയില്‍. ലതിക സുഭാഷിന്റെ പേരും സജീവ പരിഗണനയിലുണ്ട്.   

vachakam
vachakam
vachakam

മണ്ഡലത്തിലെ പാരിസ്ഥിതിക, സാമൂഹിക വിഷയങ്ങളില്‍ സ്ഥിരമായി ഇടപെടുന്ന രാഷ്ട്രീയപശ്ചാത്തലം തന്നെയാണ് ചര്‍ച്ചയില്‍ അനില്‍കുമാറിന്റെ പേര് ഉയര്‍ന്നുനില്‍ക്കാന്‍ പ്രധാനകാരണം.     2021ല്‍ 18000 വോട്ടുകള്‍ക്കാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്ത് വിജയിച്ചത്. 2016ല്‍ 33000 വോട്ടുകള്‍ക്ക് റെജി സക്കറിയയെയും പരാജയപ്പെടുത്തി.

സിറ്റിങ്ങ് എംഎല്‍എയായിരുന്ന വി.എന്‍ വാസവനെ 711 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് 2011ല്‍ തിരുവഞ്ചൂര്‍ ആദ്യം കോട്ടയത്ത് കളംപിടിച്ചത്. ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീഷയിലാണ് എല്‍ഡിഎഫ് നേതൃത്വം.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam