കുടക്: ലോക സഭ തിരഞ്ഞെടുപ്പിൽ മൈസൂരൂ രാജ കുടുംബാംഗം യദുവീര്‍ കൃഷ്ണദത്ത വഡിയാറെ രംഗത്തിറക്കി ബിജെപി.
പാര്‍ലമെന്റ് ആക്രമണം നടത്തിയവര്‍ക്ക് പാസ് നല്‍കിയതിന്റെ പേരില്‍ വിവാദത്തില്‍ കുടുങ്ങിയ മൈസൂരു-കുടക് എം.പി. പ്രതാപ്സിംഹയെ മാറ്റിയാണ് ബിജെപി മൈസൂr രാജാവിനെ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കിയിരിക്കുന്നത്.
മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ മത്സരിക്കുമെന്ന കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞ നിയമസഭ പ്രതിപക്ഷ നേതാവ് ആര്‍.അശോകയോട് യദുവീറിന്റെ കാര്യം ആരാഞ്ഞപ്പോള്‍ അറിയില്ല എന്നായിരുന്നു മറുപടി. പിന്നാലെയാണ് ഡല്‍ഹിയില്‍ നിന്ന് യദുവീറിന്റെ പേരുമായി പട്ടിക എത്തിയത്.
2015 ഡിസംബര്‍ 10ന് മൈസൂരു കൊട്ടാരം തുടര്‍ന്നു പോരുന്ന അധികാര ആചാര രീതിയില്‍ യദുവീറിനെ ‘മൈസൂര്‍ മഹാരാജാവായി’ പ്രത്യേക ചടങ്ങില്‍ വാഴിച്ചിരുന്നു.
വാദിയാർ രാജവംശത്തിലെ അവസാനത്തെ പിൻഗാമിയായിരുന്ന ശ്രീകണ്ഠദത്ത നരസിംഹരാജ വാദിയാരുടെ വിധവയായ പ്രമോദ ദേവി വാഡിയാർ അവർക്ക് മക്കളില്ലാത്തതിനാൽ ദത്തെടുക്കുകയായിരുന്നു.
ഇതിനുശേഷം, അദ്ദേഹത്തെ യദുവീർ കൃഷ്ണദത്ത ചാമരാജ വാദിയാർ എന്ന് പേര് നൽകി. രാജസ്ഥാനിലെ ദുംഗർപൂർ രാജകുടുംബത്തിൽ നിന്നുള്ള ത്രിഷിക കുമാരി വാഡിയറെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. തൃഷികയുടെ പിതാവ് ഹർഷവർധൻ സിംഗ് ബിജെപി രാജ്യസഭാ എംപിയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്