'മോദി, മോദി എന്ന് മുദ്രാവാക്യം വിളിക്കുന്ന വിദ്യാർത്ഥികളുടെ മുഖത്തടിക്കണം'; വിവാദ പരാമർശത്തിൽ കർണാടക മന്ത്രിക്കെതിരെ പരാതി നൽകി ബിജെപി 

MARCH 26, 2024, 4:30 PM

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശത്തിൽ കർണാടക മന്ത്രി എസ് തംഗദഗിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിജെപി രംഗത്ത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ആണ് കോൺഗ്രസ് നേതാവിനെതിരെ പരാതി നൽകിയത്. നേതാവിനെ  പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നാണ് ആവശ്യം. 

മോദി, മോദി എന്ന് മുദ്രാവാക്യം വിളിക്കുന്ന വിദ്യാർത്ഥികളുടെ മുഖത്തടിക്കണമെന്ന തംഗദഗിയുടെ പ്രസ്താവന വൻ വിവാദമായിരുന്നു. കൊപ്പലിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു തങ്കഡഗിയുടെ വിവാദ പരാമർശം ഉണ്ടായത്.

“രണ്ട് കോടി തൊഴിലവസരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. അത് ലഭിച്ചോ? വീണ്ടും ഓരോ തെരഞ്ഞെടുപ്പ് അടവുമായി ബിജെപി വന്നിരിക്കുകയാണ്. യുവാക്കളുടെ മുഖത്ത് നോക്കി വോട്ട് ചോദിക്കാൻ ബിജെപിക്ക് എങ്ങനെ കഴിയും? യുവാക്കൾ തൊഴിൽ ചോദിച്ചാൽ പക്കോഡ വിൽക്കാനാണ് ബിജെപി പറയുന്നത്. അവർ ലജ്ജിക്കണം. വിദ്യാർത്ഥികളോ യുവാക്കളോ മോദി..മോദി.. എന്ന് വിളിച്ച് പിന്തുണച്ചാൽ അവരുടെ മുഖത്തടിക്കണം” എന്നാണ് അദ്ദേഹം പറഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam