ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
എല്ലാ മണ്ഡലങ്ങളിലും മികച്ച സ്ഥാനാർത്ഥികളെയാണ് പാർട്ടി തേടുന്നത്, മത്സരിക്കാനില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര നേതൃത്വമായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മോദിയുടെ ഉറപ്പാണ് പാർട്ടി മുന്നോട്ട് വയ്ക്കുന്നത്. മോദിയുടെ നേതൃത്വത്തിൽ വിശ്വാസമർപ്പിച്ചാണ് ജനങ്ങൾ മുന്നോട്ട് പോകുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ ഇരു മുന്നണികളും തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് എൻഡിഎ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും സുരേന്ദ്രൻ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്