തിരുവനന്തപുരം: ആർജെി ഇടതുമുന്നണി വിടുമോ? ഇടതുമുന്നണി വിടണമെന്ന ആവശ്യം ആർജെഡിയിലെ ഒരു വിഭാഗം ഉയർത്തുന്നുണ്ട്.
പാർട്ടി യോഗത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ കമ്മിറ്റികൾ യുഡിഎഫിലേക്ക് പോകണമെന്ന നിലപാട് എടുത്തുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എൽഡിഎഫിൽ ആർജെഡിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് നേരത്തെയും ശ്രേയാംസ് കുമാർ ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് പാർട്ടിക്കുള്ളിൽ ഇടത് മുന്നണി വിടണമെന്ന ആവശ്യം ശക്തമാകുന്നത്.
നീലലോഹിതദാസൻ നാടാർ, കെ പി മോഹനൻ, സലീം മടവൂർ, മനയത്ത് ചന്ദ്രൻ, സബാഹ് പുൽപ്പറ്റ തുടങ്ങിയ സംസ്ഥാന നേതാക്കൾ എതിർപ്പ് അറിയിച്ചതായാണ് വിവരം.
ഈ സമയത്തെ മുന്നണി മാറ്റം വലിയതോതിൽ പാർട്ടിയെ ഇല്ലാതാക്കുന്ന തരത്തിലുള്ള നടപടിയാകുമെന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്. എന്നാൽ ഇവിടെ നിന്നാൽ കാര്യമായിട്ടൊന്നും പ്രതീക്ഷിക്കണ്ട എന്ന നിലപാടാണ് എം വി ശ്രേയാംസ് കുമാർ യോഗത്തിലെടുത്തതെന്നാണ് വിവരം.
സംസ്ഥാന സെക്രട്ടറിമാരായ എൻ കെ വത്സൻ, യൂജിൻ മൊറോളി എന്നിവരും മുന്നണിമാറ്റം ആവശ്യപ്പെട്ടുവെന്നാണ് സൂചന. എല്ലാവരും ആർജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ്‌കുമാറിനെ പിന്തുണക്കുന്നവരാണ്. എന്നാൽ മുന്നണി മാറ്റം എന്ന ആവശ്യത്തിന് യോഗത്തിൽ ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
