കാഞ്ഞങ്ങാട്: കാസര്‍കോട് മുനിസിപ്പാലിറ്റി ഓഫീസിന്റെ ചുറ്റുമതിലിന് പച്ച പെയിന്റ് അടിച്ചതിനെ വിമര്‍ശിച്ച് സിപിഐഎം. പച്ച പെയിന്റടിച്ചതിന് പിന്നില്‍ മുസ്ലിം ലീഗിന്റെ വര്‍ഗീയ നിലപാടാണെന്നും ഇത് പാകിസ്ഥാനാണോ എന്നും വിഷയത്തില്‍ സിപിഐഎം കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ഹനീഫ പ്രതികരിച്ചതും വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.
വ്യാജ വോട്ടിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മുസ്ലിം ലീഗ് നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് കാസര്‍കോട് മുനിസിപ്പല്‍ ഓഫീസിലേക്ക് സിപിഐഎം നടത്തിയ മാര്‍ച്ചിലായിരുന്നു പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്തിന്റെ പ്രതികരണം. 'ആ മതിലിന്റെ കളര്‍ നോക്കൂ ഇതെന്താ പാകിസ്താനോ. പച്ച പെയിന്റടിച്ച ഏതെങ്കിലും മതില്‍ കേരളത്തില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ. ഇത് അവരുടെ അപ്രമാധിത്യമാണ്. നാട്ടില്‍ വര്‍ഗീയ ചേരിതിരിവ് ഒരുക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്' എന്നാണ് മുഹമ്മദ് ഹനീഫ പറഞ്ഞത്.
കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 70 ശതമാനം ഭരിക്കുന്നത് സിപിഐഎമ്മിന്റെ പ്രതിനിധികളാണ്. എന്നിട്ട് ഏതെങ്കിലും ഒരു പഞ്ചായത്ത് ഓഫീസിന് ചുവന്ന പെയിന്റ് അടിച്ച് നിങ്ങള്‍ കണ്ടിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന് പൈസ തരണമെങ്കില്‍ നിങ്ങള്‍ കാവിക്കളര്‍ അടിക്കണമെന്ന് പറയുന്ന തരത്തില്‍ നരേന്ദ്ര മോദിക്ക് തുല്യമായി നഗരസഭയിലെ മുസ്ലിം ലീഗുകാര്‍ മാറുകയാണെന്നും മുഹമ്മദ് ഹനീഫ കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
