മലയാളി മണ്ണി വാരിത്തിന്നാലും ബിജെപിയ്ക്ക് വോട്ട് ചെയ്യില്ലെന്ന പ്രതികരണവുമായി ഗതാഗത മന്ത്രി ഗണേഷ് കുമാർ രംഗത്ത്. ബിജെപിയ്ക്കെതിരെ ഇന്ത്യയിൽ പോരാടാൻ കരുത്തുള്ളത് ഇടതുപക്ഷത്തിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വിരട്ടുന്നവന് വോട്ട് ചെയ്യില്ല, അതാണ് മലയാളി. പേടിപ്പിച്ച് മലയാളികളുടെ വോട്ട് പിടിക്കാമെന്ന് ആരും കരുതേണ്ട. പണത്തിന്റെ കൊഴുപ്പാണ് ബിജെപിയ്ക്ക്. തിരുവനന്തപുരത്ത് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി മുതലാളിയാണെന്നും ഗണേഷ് കുമാർ തുറന്നടിച്ചു.
അതേസമയം സ്വർണത്തളിക ഉള്ളയാളാണ് തൃശൂരിൽ മത്സരിക്കുന്നത്. കോടിക്കണക്കിനു രൂപ മുടക്കി ജനാധിപത്യ സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി കുതിരക്കച്ചവടം നടത്തുമ്പോൾ അതു വാങ്ങി നക്കിക്കൊണ്ട് പോകുന്ന കോൺഗ്രസുകാരനെ ഈ തിരഞ്ഞെടുപ്പിൽ മാറ്റി നിർത്തണമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. കൊട്ടാരക്കരയില്‍ കേരള കോണ്‍ഗ്രസ് (ബി) നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഗതാഗത മന്ത്രി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്