പ്രധാനമന്ത്രിക്കും പാർട്ടി നേതാക്കൾക്കും നന്ദി അറിയിച്ച് കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ രംഗത്ത്. തന്നെ ഏല്പിച്ചത് വലിയ വലിയ ഉത്തരവാദിത്തമായി കാണുന്നു എന്നും കൊല്ലത്തെ ഇരുമുന്നണികളും അവഗണിച്ചു എന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് ഏതെങ്കിലും ഒരു മേഖലയിൽ വികസനം കാണാൻ കഴിയുന്നുണ്ടോ എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു. അതേസമയം ബിജെപി അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കും. ആലത്തൂരിൽ ഡോ. ടി എൻ സരസുവും എറണാകുളത്ത് ഡോ. കെ എസ് രാധാകൃഷ്ണനും കൊല്ലത്ത് ജി കൃഷ്ണകുമാറുമാണ് മറ്റ് സ്ഥാനാർത്ഥികൾ.
അഞ്ചാംഘട്ടത്തിൽ 111 സ്ഥാനാർഥികളെയണ് ബിജെപി പ്രഖ്യാപിച്ചത്. നടി കങ്കണ റണാവത്ത് മണ്ഡിയിൽ നിന്ന് മത്സരിക്കും. മനേക ഗാന്ധി സുൽത്തൻപൂരിലെ സ്ഥാനാർത്ഥിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്