ന്യൂഡല്‍ഹി: കർണാടക മുൻമുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ വീണ്ടും ബിജെപിയില്‍. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവില്‍ നിന്നും അദ്ദേഹം അംഗത്വം സ്വീകരിച്ചു.
മുൻ മുഖ്യമന്ത്രിയും നീണ്ട കാലയളവില്‍ ബിജെപി എംഎല്‍എയുമായിരുന്നു ഷെട്ടാർ 2023 ഏപ്രില്‍ 16 ന് ബിജെപിയില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് നിർണയവുമായി ബന്ധപ്പെട്ട തർക്കമാണ് പാർട്ടി വിടാൻ കാരണം. പിന്നീട് ഹൂബ്ലി-ധാർവാഡ് സെൻട്രലിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു.
എന്നാല്‍ ബിജെപിയുടെ മഹേഷ് തങ്കിനകയോട് 34,000 വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്