ഡൽഹി: രാഷ്ട്രീയ പാര്‍ട്ടികൾക്ക് തെരഞ്ഞെടുപ്പ് കടപ്പത്രം വഴി സംഭാവന ലഭിച്ചതുമായി ബന്ധപ്പെട്ട് മുഴുവൻ വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ. എസ്ബിഐ ഇന്ന് കൈമാറിയ വിവരങ്ങളടക്കമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
ഈ വിവരം പുറത്തു വന്നതോടെ ഓരോ കമ്പനിയും ആര്‍ക്കൊക്കെയാണ് സംഭാവന നൽകിയതെന്നും എത്ര വീതമായിരുന്നു സംഭവാനയെന്നും എപ്പോഴാണ് ഇത് നൽകിയതെന്നുമടക്കം മുഴുവൻ വിവരങ്ങളും വൈകാതെ തന്നെ പുറത്തുവരും എന്നാണ് ലഭിക്കുന്ന വിവരം.
മുദ്ര വെച്ച രണ്ട് കവറുകളില്‍ പെൻഡ്രൈവുകളില്‍ ആയാണ് ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. എന്നാൽ സുരക്ഷ കാരണങ്ങളാല്‍ അക്കൗണ്ട് നമ്പറുകളും കൈവൈസി വിവരങ്ങളും എസ് ബി ഐ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാല്‍ ബോണ്ട് വിവരങ്ങള്‍ മനസ്സിലാക്കാൻ ഇത് തടസ്സമല്ലെന്നും എസ് ബി ഐ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്