ദില്ലി: സിപിഐഎം പോളിറ്റ് ബ്യൂറോയുടെ പുതിയ ജനറൽ സെക്രട്ടറിയായി എംഎ ബേബിയെ തിരഞ്ഞെടുത്തതിനെ പരിഹസിച്ചുകൊണ്ട് ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് . ഇടതുപാർട്ടിയുടെ പുതിയ മേധാവിയെ തനിക്ക് വ്യക്തിപരമായി അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യം മുഴുവൻ അറിയുന്ന ഒരു നേതാവും ഇന്ന് കമ്മ്യൂണിസ്റ്റുകാരിൽ ഇല്ല, മോദിയെപ്പോലെയോ യോഗിയെ പോലെയോ തലപ്പൊക്കമുള്ള നേതാവ് സിപിഎമ്മിൽ ഇല്ലെന്നും ബിപ്ലവ് കുമാർദേബ് പറയുന്നു.
തനിക്ക് എം എ ബേബി ആരാണെന്ന് അറിയില്ല. പാർട്ടിയോട് വിശ്വസ്തതയുള്ള കഴിവുള്ള വ്യക്തിയാകാം. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ആരാണെന്ന് ഗൂഗിൾ ചെയ്തു നോക്കേണ്ടിവരുമെന്ന് അദ്ദേഹം പരിഹസിച്ചു.
അഗർത്തലയിലെ രബീന്ദ്ര ശതബർഷികി ഭവനിൽ നടന്ന ഒരു സർക്കാർ പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്