ന്യൂഡെല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം കണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി ഭയപ്പെടില്ലെന്ന് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
''ഞങ്ങള്‍ ഭയപ്പെടാന്‍ പോകുന്നില്ല. ഇഡി കുറ്റപത്രത്തില്‍ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഉള്‍പ്പെടുത്തിയതും നാഷണല്‍ ഹെറാള്‍ഡ് സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതും എല്ലാം പ്രതികാര രാഷ്ട്രീയമാണ്,' പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുമായുള്ള കൂടിക്കാഴ്ചയില്‍ ഖാര്‍ഗെ പറഞ്ഞു.
അഹമ്മദാബാദില്‍ നടന്ന എഐസിസി സമ്മേളനത്തിന് തൊട്ടുപിന്നാലെ ഇഡി നടപടി ഉണ്ടായത് യാദൃശ്ചികമല്ലെന്ന് അദ്ദേഹം പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏപ്രില്‍ 9ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മകനും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയെയും ഒന്നും രണ്ടും പ്രതികളാണ്.
കേസ് 2025 ഏപ്രില്‍ 25 ന് കൂടുതല്‍ നടപടികള്‍ക്കായി പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്‌നെ ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ്. കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡ, സുമന്‍ ദുബെ എന്നിവരെയും പ്രതികളാക്കിയിട്ടുണ്ട്.
വഖഫ് വിഷയത്തില്‍ സര്‍ക്കാരും ബിജെപി നേതാക്കളും കിംവദന്തികള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും പാര്‍ട്ടി അവരുടെ ഗൂഢാലോചന തുറന്നുകാട്ടണമെന്നും ഖാര്‍ഗെ പറഞ്ഞു. വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിച്ച കാര്യങ്ങള്‍ക്ക് സുപ്രീം കോടതി പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്