ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒമ്പതാം ഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ മൂന്ന് മണ്ഡലങ്ങളിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബെല്ലാരി, ചാമരാജ്നഗര്‍, ചിക്കബെല്ലപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് പുതിയ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.
രാജസ്ഥാനില്‍ രണ്ട് സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചു. പകരം പുതിയ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ രാജസമന്ദില്‍ സുദര്‍ശന്‍ റാവത്തിന് പകരം ദാമോദര്‍ ഗുജ്ജര്‍ സ്ഥാനാര്‍ഥിയാകും. ഭില്‍വാഡയില്‍ മുന്‍ സ്പീക്കര്‍ സിപി ജോഷി സ്ഥാനാര്‍ത്ഥിയാകും. ഭില്‍വാഡയില്‍ ദാമോദര്‍ ജോഷിയായിരുന്നു നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി. ഇതോടെ ആകെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളുടെ എണ്ണം 208 ആയി.
ബുധനാഴ്ച കോണ്‍ഗ്രസ് എട്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിരുന്നു. അതേസമയം ഏറെ ശ്രദ്ധിക്കപ്പെടുന്ന റായിബറേലി, അമേഠി മണ്ഡലങ്ങളില്‍ ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്