മുഖ്യമന്ത്രി ചര്‍ച്ച: വി.ഡി സതീശനും ചെന്നിത്തലയും സണ്ണി ജോസഫും ഇന്ന് ഡല്‍ഹിയ്ക്ക് തിരിക്കും

MAY 8, 2026, 8:03 PM

തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവര്‍ ഇന്ന് രാത്രി ഡല്‍ഹിയ്ക്ക് തിരിക്കും. ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നതിനാണ് സംഘം ഡല്‍ഹിയിലേക്ക് പോകുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണനയിലുള്ളത്. എം.എല്‍.എമാരുടെ അഭിപ്രായവും ഘടകകക്ഷികളുടെ താല്‍പ്പര്യവും അറിയിച്ച എഐസിസി നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെ.സി വേണുഗോപാലിന് എംഎല്‍എമാരുടെ വന്‍ പിന്തുണയാണ് ഉള്ളത്. 45 ലധികം എംഎല്‍എമാര്‍ നീരക്ഷകരോട് കെ.സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ടെതായി കെസി പക്ഷം അവകാശപ്പെടുന്നു. മുഖ്യമന്ത്രി പദത്തില്‍ ഘടകക്ഷികളുടെ പിന്തുണ തുണയാകുമെന്ന പ്രതീക്ഷയിലാണ് വി.ഡി സതീശന്‍ ക്യാമ്പ്.

സംസ്ഥാന വ്യാപകമായി ഫ്‌ളെക്‌സുകളും പ്രകടനത്തിന് ആഹ്വാനവും നടന്നു. പിന്തുണയില്‍ പിന്നോട്ടില്ലെന്ന് മുസ്ലിം ലീഗും വ്യക്തമാക്കുന്നു. സമവായ സ്ഥാനാര്‍ഥിയായി താന്‍ എത്തുമെന്ന പ്രതീക്ഷ ചെന്നിത്തലയും കൈവിടുന്നില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam