ന്യൂഡല്‍ഹി: മണ്ഡലത്തിലെ ജനങ്ങളുടെ അപേക്ഷകള്‍ പരിഗണിക്കാന്‍ അടിവസ്ത്രം മാത്രം ധരിച്ചെത്തിയ ആം ആദ്മി പാര്‍ട്ടി എംഎല്‍എ വിവാദത്തില്‍. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ കിരാരി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ അനില്‍ ഝാ വാട്‌സാണ് വസ്ത്ര ധാരണത്തിന്റെ പേരില്‍ വിമര്‍ശനത്തിന് ഇരയായിരിക്കുന്നത്. സംഭവം വ്യക്തമാക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചതോടെ വിഷയത്തില്‍ രാഷ്ട്രീയ പ്രതിഷേധവും ശക്തമായി. Meet Aam Aadmi
Party's MLA : Anil Jha Vats!! —
Rohit (@Iam_Rohit_G) August
10, 2026
ബനിയനും ഷോട്‌സും മാത്രം ധരിച്ച് കസേരയില്‍ ചമ്രം പടിഞ്ഞിരുന്ന് സ്ത്രീകളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുകയും അവ പരിശോധിച്ച് ഒപ്പിട്ടു നല്‍കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഡല്‍ഹി സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി നടപ്പിലാക്കുന്ന സാമ്പത്തിക സഹായ പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പരിഗണിക്കുന്നതിനിടെയാണ് എംഎല്‍എയുടെ ഈ പെരുമാറ്റം. പൊതുജനങ്ങളെ പ്രത്യേകിച്ച് സ്ത്രീകളെ കാണുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാനപരമായ മര്യാദ എംഎല്‍എ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളില്‍നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.
വിഷയം നിയമസഭയിലും ഉന്നയിക്കപ്പെട്ടു. അനില്‍ ഝായുടെ വസ്ത്രധാരണ രീതിയെ രേഖാ ഗുപ്ത സഭയില്‍ ശക്തമായി വിമര്‍ശിച്ചു. ജനപ്രതിനിധിക്ക് ചേരാത്തതും അത്യധികം നാണംകെട്ടതുമായ പ്രവൃത്തിയാണ് എംഎല്‍എയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അവര്‍ കുറ്റപ്പെടുത്തി. സഹായ അഭ്യര്‍ത്ഥനകളുമായി എത്തുന്ന സ്ത്രീകളെ കാണുമ്പോള്‍ മാന്യമായി വസ്ത്രം ധരിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണമെന്നും, ഒരു എംഎല്‍എയില്‍ നിന്ന് ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയ അവര്‍ അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു.
> MLA
from Kirari Assembly
> Wears Kacha and
Baniyan
> Sits outside his home
> Signs documents without even reading
them
> Claims to be an MLA from Padhi-Likhi
Political Party!! pic.twitter.com/xYozn5liVH
സഭയ്ക്കുള്ളില്‍ അനില്‍ മോശം ആംഗ്യങ്ങള്‍ കാണിച്ചുവെന്നും അദ്ദേഹത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും രേഖാ ഗുപ്ത കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആരോപണങ്ങള്‍ പൂര്‍ണ്ണമായി നിഷേധിച്ച അനില്‍ ഝാ, താന്‍ സഭയില്‍ മോശം ആംഗ്യങ്ങള്‍ കാണിച്ചിട്ടില്ലെന്നും ആരോപണം ഉന്നയിക്കുന്നവര്‍ അതിനുള്ള ദൃശ്യങ്ങള്‍ ഹാജരാക്കണമെന്നും സഭയില്‍ മറുപടി നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
