ചണ്ഡീഗഢ്: അമൃത്സര്‍ വിമാനത്താവളത്തില്‍ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായി യുഎസ് വിമാനങ്ങള്‍ ഇറക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ മാന്‍ ആരോപിച്ചു.
'ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം എല്ലായ്‌പ്പോഴും പഞ്ചാബിനോട് വിവേചനം കാണിക്കുന്നു. പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഒരു അവസരവും അവര്‍ ഉപേക്ഷിക്കുന്നില്ല,' മന്‍ ആരോപിച്ചു.
അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ വഹിച്ചുള്ള ആദ്യ യുഎസ് വിമാനത്തില്‍ ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് 33 പേര്‍ വീതവും പഞ്ചാബില്‍ നിന്ന് 30 പേരും ഉണ്ടായിരുന്നുവെന്ന് മന്‍ പറഞ്ഞു. എന്നിട്ടും വിമാനം അമൃത്സറിലാണ് ഇറക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
''ഇപ്പോള്‍ രണ്ടാമത്തെ വിമാനം വരുന്നു. നാളെ അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങും. എന്തുകൊണ്ട്? അമൃത്സര്‍ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്താണ്?' പഞ്ചാബ് മുഖ്യമന്ത്രി ചോദിച്ചു.
നാടുകടത്തല്‍ ഒരു ദേശീയ പ്രശ്‌നമാണെന്നും എന്തുകൊണ്ടാണ് ഡെല്‍ഹിയിലേക്കോ ഗുജറാത്തിലേക്കോ ഹരിയാനയിലേക്കോ വിമാനങ്ങള്‍ പോകാത്തതെന്നും മന്‍ ചോദിച്ചു.
119 അനധികൃത കുടിയേറ്റക്കാരുമായി രണ്ട് യുഎസ് വിമാനങ്ങള്‍ കൂടി 15, 16 തിയതികളില്‍ അമൃത്സറില്‍ ഇറങ്ങാനിരിക്കവെയാണ് പഞ്ചാബ് മുക്യമന്ത്രി എതിര്‍പ്പ് ശക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്