മാനന്തവാടി: വയനാട് സീറ്റിൻ്റെ കാര്യത്തിൽ തീരുമാനം രാഹുൽ ഗാന്ധിക്ക് വിട്ട് എഐസിസി. വയനാട്ടിൽ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് കെപിസിസിയും സുരക്ഷിത മണ്ഡലം വേറെയില്ലെന്ന് എഐസിസി പറയുന്നു. എങ്കിലും തീരുമാനം രാഹുല്‍ എടുക്കും
കർണാടകയും തെലങ്കാനയും രാഹുലിനെ അവിടേക്ക് വിളിക്കുന്നു. അമേഠിയിൽ മത്സരിക്കാൻ യുപിയും വിളിക്കുന്നുണ്ട്. സാധ്യതാ മണ്ഡലങ്ങൾ ഒഴിവാക്കി ആദ്യഘട്ട പ്രഖ്യാപനം ഉണ്ടായേക്കുമെന്നും കേൾക്കുന്നു.
കെ.സി.വേണു ഗോപാലിന് ആലപ്പുഴയിൽ മത്സരിക്കാൻ താൽപര്യമുണ്ടെങ്കിലും രാജസ്ഥാനിൽ നിന്ന് രാജ്യസഭാ സീറ്റ് ഒഴിഞ്ഞാൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധി കോൺഗ്രസിനെ കുഴക്കുന്നുണ്ട്.
രാജ്യസഭാ സീറ്റ് ഒഴിഞ്ഞാൽ നിലവിലെ സാഹചര്യത്തിൽ അത് ബിജെപിക്ക് ലഭിക്കും. അതിനാൽ കെസി രാജ്യസഭയിൽ തുടരണമെന്ന ചര്ച്ചയാണ് ഹൈക്കമാന്ഡിൽ നടക്കുന്നത്.
സമ്മർദത്തിന് വഴങ്ങി ഇത്തവണ കണ്ണൂരിൽ മത്സരിക്കാമെന്ന് സമ്മതിക്കുമ്പോൾ കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനം വിട്ടുകൊടുക്കാൻ കെ.സുധാകരന് താൽപര്യമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പുതിയ കെപിസിസി അധ്യക്ഷൻ വരുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്