ദേവഗൗഡയെ വെട്ടി ബിജെപി: രാജ്യസഭയിലേക്ക് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി; ഇനി മുന്‍ പ്രധാനമന്ത്രിമാരില്ലാത്ത പാര്‍ലമെന്റ്

JUNE 8, 2026, 10:16 PM

ബംഗളൂരു: ജനതാദള്‍ (എസ്) ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവെഗൗഡയ്ക്ക് (93) വീണ്ടും രാജ്യസഭയിലെത്താന്‍ അവസരം നല്‍കാതെ ബിജെപി. കര്‍ണാടകയില്‍ നിന്നുള്ള ഏക വിജയസാധ്യതയുള്ള സീറ്റിലേക്ക് ഒബിസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ധന്‍ പ്രഫ. എം. നാഗരാജയെ ബിജെപി അപ്രതീക്ഷിതമായി കളത്തിലിറക്കിയതോടെ, ദേവഗൗഡയുടെ ആറ് പതിറ്റാണ്ട് നീണ്ട പാര്‍ലമെന്ററി ജീവിതത്തിന് താല്ക്കാലിക വിരാമമാവുകയാണ്.

ഇതോടെ, രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി മുന്‍ പ്രധാനമന്ത്രിമാരാരും അംഗങ്ങളല്ലാത്ത പാര്‍ലമെന്റ് എന്ന സവിശേഷതയ്ക്കും രാജ്യം സാക്ഷ്യം വഹിക്കും.

ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ സര്‍പ്രൈസ് ആയി മാറി. വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ ആര്‍എസ്എസ്, എബിവിപി സംഘടനകളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു ദേവഗൗഡ. ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, കര്‍ണാടക പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുന്‍ അംഗം എന്നി നികലളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ കുറുബ/ഒബിസി വോട്ട് ബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്തുക എന്ന ലക്ഷ്യവും ആര്‍എസ്എസ് പിന്തുണയുള്ള ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍. നിയമസഭയിലെ വോട്ട് ബലവും സ്ഥാനാര്‍ത്ഥിത്വവും ജൂണ്‍ 25 നാണ് ദേവഗൗഡ ഉള്‍പ്പെടെ കര്‍ണാടകയില്‍ നിന്നുള്ള നാല് രാജ്യ സഭാംഗങ്ങളുടെ കാലാവധി അവസാനിക്കുന്നത്. നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് ബിജെപി-ജെഡിഎസ് സഖ്യത്തിന് ഒരു സീറ്റില്‍ മാത്രമേ ഉറപ്പായ വിജയം നേടാനാകൂ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam