വഡോദര: ബിജെപിയ്ക്ക് തിരിച്ചടിയായി വഡോദര മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സിറ്റിംഗ് എം പി രഞ്ജൻ ഭട്ട് മത്സരത്തിൽ നിന്ന് പിന്മാറി.
തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പാർട്ടിയെ അറിയിച്ചതായി സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഭട്ട് അറിയിച്ചു
വ്യക്തിപരമായ കാരണങ്ങളാലാണ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതെന്ന് ഭട്ട് വ്യക്തമാക്കി.
പാർട്ടി ആവശ്യപ്പെട്ടിട്ടാണോ പിന്മാറ്റമെന്ന ചോദ്യത്തോടും അവർ പ്രതികരിച്ചു. പാർട്ടി തനിക്ക് മൂന്നാം തവണയും ടിക്കറ്റ് തന്നു, അവർ തനിക്ക് മത്സരിക്കാനുള്ള അവസരം നിഷേധിച്ചില്ല, പിന്നെ എന്തിനാണ് അവർ തന്നോട് പിന്മാറാൻ ആവശ്യപ്പെടുന്നത്?
രണ്ട് തവണ എംപിയായി വരാൻ സാധിച്ചതിൽ വഡോദരയോടും മോദി സാഹിബിനോടും കടപ്പെട്ടിരിക്കുന്നുവെന്നും ഭട്ട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്