ന്യൂഡെല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി, ഭഗവാന്‍ ശ്രീരാമന്റെ പേരില്‍ വോട്ട് തേടിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ആരോപിച്ചു. ശ്രീരാമന്‍ എല്ലാവരുടെയും സ്വന്തമാണെന്നും ബിജെപി എത്ര ശ്രമിച്ചാലും രാമനെ കുത്തകയാക്കാന്‍ സാധിക്കില്ലെന്നും പൈലറ്റ് പറഞ്ഞു.
'ബിജെപി എത്ര ശ്രമിച്ചാലും, മതത്തിന്റെയോ ശ്രീരാമന്റെയോ മേല്‍ കുത്തകയുണ്ടാക്കാന്‍ അതിന് കഴിയില്ല. രാമന്‍ എല്ലാവരുടെയും സ്വന്തമാണ്, സര്‍വ്വവ്യാപിയാണ്, അദ്ദേഹത്തെ ഒരു പാര്‍ട്ടിയിലോ സര്‍ക്കാരിലോ ഒതുക്കാനുള്ള ശ്രമവും വൃഥാവ്യായാമമാണ്,' വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പൈലറ്റ് പറഞ്ഞു.
സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് രാമക്ഷേത്ര നിര്‍മാണം സാധ്യമായതെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഇതിനെ സ്വാഗതം ചെയ്‌തെന്നും മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി പറഞ്ഞു.
'എല്ലാ കക്ഷികള്‍ക്കും സ്വീകാര്യമായ അന്തിമ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചതിന് ശേഷമാണ് രാമക്ഷേത്രം നിര്‍മ്മിച്ചത്. എന്താണ് സംഭവിക്കേണ്ടതെന്ന് തീരുമാനിച്ചത് സുപ്രീം കോടതിയാണ് എന്നതാണ് സത്യം. എല്ലാവരെയും പോലെ കോണ്‍ഗ്രസും അതിനെ സ്വാഗതം ചെയ്തു. അത് എല്ലാ തര്‍ക്കങ്ങള്‍ക്കും വിരാമമിട്ടു,'' കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
വൈകാരിക പ്രശ്നത്തില്‍ നിന്ന് ലഭിക്കുന്ന രാഷ്ട്രീയ ലാഭവിഹിതം പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു രാഷ്ട്രീയ തന്ത്രമായി വിധിയെയും ക്ഷേത്ര നിര്‍മ്മാണവും ഉപയോഗിക്കുന്നത് തെറ്റാണെന്നും പൈലറ്റ് പറഞ്ഞു.
യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നിവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലാണ് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുകയെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്