ന്യൂഡെല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് മാസങ്ങള്‍ മാത്രം ശേഷിക്കെ, പാര്‍ട്ടിയുടെ പോഷക വിഭാഗങ്ങളിലുടനീളം സുപ്രധാന നിയമനങ്ങള്‍ നടത്തി ബിജെപി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് വിവിധ വിഭാഗങ്ങളുടെ ചുമതലക്കാരെ പ്രഖ്യാപിച്ചത്.
യുവമോര്‍ച്ചയുടെ ചുമതല സുനില്‍ ബന്‍സാലിന് നല്‍കി. ബൈജയന്ത് ജയ് പാണ്ഡയ്ക്കാണ് മഹിളാ മോര്‍ച്ചയുടെ ചുമതല. ബന്ദി സഞ്ജയ് കുമാറിനാണ് കിസാന്‍ മോര്‍ച്ചയുടെ ചുമതല. തരുണ്‍ ചുഗിനാണ് പട്ടികജാതി മോര്‍ച്ചയുടെ ചുമതല നല്‍കിയിരിക്കുന്നത്.
എസ്ടി മോര്‍ച്ചയുടെ ചുമതല രാധാമോഹന്‍ ദാസ് അഗര്‍വാളിനാണ് നല്‍കിയിരിക്കുന്നത്. വിനോദ് താവ്ഡെക്കാണ് ഒബിസി മോര്‍ച്ചയുടെ ചുമതല. ദുഷ്യന്ത് കുമാര്‍ ഗൗതമാണ് ന്യൂനപക്ഷ മോര്‍ച്ചയുടെ ചുമതല വഹിക്കുന്നത്
ഉടന്‍ പ്രാബല്യത്തില്‍ വരുന്ന തരത്തിലാണ് പുതിയ ഭാരവാഹികളെ നിയമിച്ചത്.
2023 ഡിസംബര്‍ അവസാന വാരത്തില്‍, ജെപി നദ്ദ ബിജെപിയുടെ ദേശീയ ഭാരവാഹികളുടെ രണ്ട് ദിവസത്തെ യോഗം വിളിക്കുകയും പാര്‍ട്ടിയുടെ അജണ്ടയും വരാനിരിക്കുന്ന പരിപാടികളും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പന്റെ തയാറെടുപ്പുകളിലേക്കും സീറ്റ് വിഹിതം വര്‍ധിപ്പിക്കാനുള്ള പരിപാടികളിലേക്കും പാര്‍ട്ടി കടന്നെന്ന സൂചന നല്‍കുന്നതാണ് പുതിയ നിയമനങ്ങള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്