പട്‌ന: ബിഹാര്‍ നിയമസഭയിലേക്ക് ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 121 മണ്ഡലങ്ങളിലെയും പരസ്യ പ്രചാരണം അവസാനിച്ചു. കലാശക്കൊട്ടിന് അവസാനിച്ചതോടെ നിശബ്ദ പ്രചരണം ആരംഭിച്ചു. കനത്ത സുരക്ഷാ വിന്യാസമാണ് വ്യാഴാഴ്ച ജനവിധി നടക്കുന്ന 18 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.
രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ്. പട്‌ന, വൈശാലി, മുസാഫര്‍പുര്‍, ഗോപാല്‍ഗഞ്ച് തുടങ്ങിയ പ്രദേശങ്ങള്‍ ഒന്നാംഘട്ടത്തില്‍ വിധിയെഴുതും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ (യുണൈറ്റഡും) ബിജെപിയും നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യവും (എന്‍.ഡി.എ), രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതാവ് തേജസ്വി യാദവ് നേതൃത്വം നല്‍കുന്ന മഹാസഖ്യവും (ഇന്ത്യ ബ്ലോക്ക്) തമ്മിലാണ് പ്രധാന പോരാട്ടം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
