ഡൽഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിച്ച സ്ഥാനാർത്ഥികളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ തുക പ്രചാരണത്തിനായി ചിലവിട്ടത് കോൺഗ്രസ് നേതാവ് ശശി തരൂർ ആണെന്ന് കണക്കുകൾ.
തിരുവനന്തപുരം മണ്ഡലത്തിലെ പ്രചാരണത്തിന് 94.89 ലക്ഷം രൂപ ശശി തരൂർ ചിലവഴിച്ചു. കണക്കുകളിൽ മൂന്നാം സ്ഥാനത്ത് പൊന്നാനിയിൽ 94.69 ലക്ഷം രൂപ ചിലവിട്ട മുസ്ലിം ലീഗ് അംഗം അബ്ദുസ്സമദ് സമദാനിയാണ്.
വയനാട്ടിൽ നിന്ന് ജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 92.82 ലക്ഷം രൂപയുമായി പത്താം സ്ഥാനത്തുണ്ട്. ആദ്യത്തെ 15 പേരിൽ കോൺഗ്രസിന്റെ അഞ്ച് സ്ഥാനാർത്ഥികളും ബിജെപിയുടെ മൂന്ന് സ്ഥാനാർത്ഥികളുമുണ്ട്.
95 ലക്ഷം രൂപയാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച ചെലവു പരിധി. ആന്ധ്രാപ്രദേശ്, കേരളം, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ വലിയ സംസ്ഥാനങ്ങൾക്ക് 95 ലക്ഷവും അരുണാചൽ പ്രദേശ്, ഗോവ, ലക്ഷദ്വീപ് തുടങ്ങിയ ചെറിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 75 ലക്ഷവുമായിരുന്നു ചെലവ് പരിധി.
തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം തൃണമൂൽ കോൺഗ്രസിന്റെ പ്രതിമ മൊണ്ടൽ ആണ് ഏറ്റവും കുറവ് തുകയായ 12,500 രൂപ ചെലവിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്