നിലമ്പൂര്‍: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പൂവും പുല്ലും ചിഹ്നത്തില്‍ മത്സരിക്കുമെന്ന് മത്സരിക്കുമെന്ന് പി.വി അന്‍വര്‍. പിണറായിസത്തിനെതിരെയാണ് മത്സരമെന്നും അന്‍വര്‍ വ്യക്തമാക്കി. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെയും പ്രതിപക്ഷ നേതാവിനെയും അന്‍വര്‍ വീണ്ടും വിമര്‍ശിച്ചു. ഇപ്പോഴത്തെ യുഡിഎഫ് നേതൃത്വത്തിന് പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയില്ല.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് നിലമ്പൂരില്‍ ജയിക്കാന്‍ കഴിയില്ലെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താന്‍ പറയുന്ന കാര്യങ്ങള്‍ പലതും വളച്ചൊടിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെയും പിണറായിസത്തെയും പൊലീസ് നയങ്ങളെയുമാണ് വിമര്‍ശിച്ചത്. എംഎല്‍എ പദവി രാജിവയ്ക്കുമ്പോള്‍ വീണ്ടും മത്സരിക്കാന്‍ പോകുന്നു എന്ന് തനിക്ക് പറയാമായിരുന്നു. താനത് പറഞ്ഞില്ല. മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫിന് വഴിതുറക്കുകയാണ് ചെയ്തത്.
കുടിയേറ്റ കര്‍ഷകനെ സ്ഥാനാര്‍ഥിയാക്കിയാല്‍ യുഡിഎഫിന് ഗുണം ചെയ്യുമായിരുന്നു. അതിനാലാണ് ഡിസിസി പ്രസിഡന്റിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് പറഞ്ഞത്. ഇപ്പോഴത്തെ സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് വിജയിക്കാന്‍ കഴിയില്ലെന്നും ഷൗക്കത്തുമായി മുന്നോട്ടുപോകുന്നത് അബദ്ധമാണെന്നും അന്‍വര്‍ പറഞ്ഞു. അതൊന്നും പരിഗണിക്കപ്പെട്ടില്ല. അതിനുശേഷമാണ് ഭിന്നതയുണ്ടായതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
