ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോർട്ട് . ജനുവരി 30 ന് മുൻപായി ബി ജെ പിയുടെ നാല് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്ന വിവരം.
കേന്ദ്രം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന 100 മണ്ഡലങ്ങളില്‍ കേരളത്തില്‍ നാല് മണ്ഡലങ്ങളാണ് ഉള്ളത്. തൃശ്ശൂരിൽ സുരേഷ് ഗോപി മത്സരിക്കുമെന്ന് കാര്യത്തിൽ ഏകദേശം തീരുമാനം ആയിട്ടുണ്ട്. ഇനി തിരുവനതപുരത്ത് ആര് മത്സരിക്കും എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇത്തവണ മത്സരിക്കില്ല. എ കെ ആന്റണിയുടെ മകൻ അനില്‍ ആന്റണി ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും എന്നും അടുത്ത വൃത്തങ്ങളിൽ നിന്നും സൂചനകൾ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്