മുംബൈ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ഏറ്റവും നിർണായക പോരാട്ടം ബാരാമതിയിലായിരിക്കും. ശരദ് പവാറിൻ്റെ ശക്തികേന്ദ്രമായ മണ്ഡലത്തിൽ കുടുംബാംഗങ്ങൾ തമ്മിൽ നേര്‍ക്കുനേര്‍ പോരാട്ടമുണ്ടായേക്കും.
ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയാണ് ബാരാമതിയിലെ നിലവിലെ എംപി. ഇവിടെ തന്റെ ഭാര്യ സുനേത്ര പവാറിനെ മത്സരത്തിനിറക്കുമെന്ന് കഴിഞ്ഞ ദിവസം അജിത് പവാര്‍ സൂചന നല്‍കിയിരുന്നു.
2009 മുതല്‍ സുപ്രിയ സുലെ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച് വരുന്ന മണ്ഡലമാണിത്. അതിന് മുമ്പ് ദീര്‍ഘകാലം ശരദ്പവാര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. കുറച്ച് കാലം അജിത് പവാറും ബാരാമതിയില്‍ എംപിയായിരുന്നിട്ടുണ്ട്.
അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാർ നേരത്തെ തന്നെ മണ്ഡലത്തിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച അജിത് പവാറിൻ്റെ പ്രസ്താവനയോടെ അവർ മണ്ഡലത്തിൽ എൻസിപി സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
അജിത് പവാറിൻ്റെ പാർട്ടിയെ എൻസിപിയുടെ ഔദ്യോഗിക പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതോടെ ഇതുവരെ മത്സരിച്ച പാർട്ടി ചിഹ്നവും സുപ്രിയ സുലെയ്ക്ക് നഷ്ടമാകും.
ഇതിനിടെ എന്‍.സി.പി.യുടെ അംഗീകാരവും ചിഹ്നവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ചോദ്യംചെയ്ത് ശരദ് പവാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഉടന്‍ പരിഗണിച്ചേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്