ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള നയങ്ങളിലുള്ള അതൃപ്തി ചൂണ്ടിക്കാട്ടി ബിജെപി വിട്ട നടി രഞ്ജന നാച്ചിയാര്‍, നടന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തില്‍ (ടിവികെ) ചേര്‍ന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം 8 വര്‍ഷമായുള്ളബിജെപി ബന്ധം രഞ്ജന അവസാനിപ്പിച്ചിരുന്നു.
ബുധനാഴ്ച രാവിലെ ചെന്നൈക്കടുത്തുള്ള ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വിജയ് സംഘടിപ്പിച്ച ടിവികെ വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത രഞ്ജന നാച്ചിയാര്‍ തന്റെ പുതിയ രാഷ്ട്രീയ പ്രസ്ഥാനം ടിവികെ ആണെന്ന് വ്യക്തമാക്കി. അടുത്ത എംജിആര്‍ ആണ് വിജയ് എന്ന് രഞ്ജന പറഞ്ഞു.
വിജയ്യുടെ ദേശീയതയുടെയും ദ്രാവിഡ നയങ്ങളുടെയും സമന്വയം തന്നെ ആഴത്തില്‍ സ്വാധീനിച്ചെന്നും ടിവികെയെ തന്റെ രാഷ്ട്രീയ ഭാവിക്ക് അനുയോജ്യമായ വേദിയാക്കി മാറ്റിയെന്നും നടി പറഞ്ഞു. തമിഴകത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് വിജയെന്നും രഞ്ജന പ്രകീര്‍ത്തിച്ചു.
ഭാഷാ വിവാദം ഉണ്ടായതിന് ശേഷം ബിജെപിക്ക് തമിഴ്‌നാട്ടില്‍ ഉണ്ടാകുന്ന ആദ്യ തിരിച്ചടിയാണ് രഞ്ജന നാച്ചിയാരുടെ രാജി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്