ക്രിമിനലുകളുടെ സഭ; മധ്യപ്രദേശില്‍ തിരഞ്ഞെടുക്കപ്പെട്ട 230 എംഎൽഎമാരിൽ 90 പേരും ക്രിമിനൽ കേസുകളിൽ പ്രതികൾ

DECEMBER 7, 2023, 10:47 AM

ഭോപ്പാൽ: മധ്യപ്രദേശിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 230 എംഎൽഎമാരിൽ 90 പേരും ക്രിമിനൽ കേസുകളിൽ പ്രതികൾ.ഇത് നിയമസഭാംഗങ്ങളുടെ 39 ശതമാനമാണ്.

കണക്കുകൾ പ്രകാരം 34 പേർക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. ഈ കേസുകൾ തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷത്തിലധികം തടവ് ശിക്ഷ ലഭിക്കാവുന്ന ഗൗരവമുള്ളതാണ്.

പത്രികാ സമർപ്പണ വേളയിൽ എംഎൽഎമാർ നൽകിയ സത്യവാങ്മൂലം ഉദ്ധരിച്ച് എൻജിഒയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ആണ് കണക്കുകൾ പുറത്തുവിട്ടത്.

vachakam
vachakam
vachakam

2018ൽ ജയിച്ച എംഎൽഎമാരിൽ 94 പേരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. 230 അംഗ സഭയുടെ 41 ശതമാനമാണിത്. ഇത്തവണ അത് 39 ശതമാനമായി (90 പേർ) കുറഞ്ഞു. 2018ൽ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ എംഎൽഎമാരുടെ എണ്ണം 48. ഇത്തവണ അത് 34 ആയി.

ശിവപുരി ജില്ലയിലെ പിചോർ മണ്ഡലത്തിൽ നിന്ന് വിജയിച്ച ബിജെപി എംഎൽഎ പ്രീതം ലോധി കൊലക്കേസിൽ പ്രതിയാണ്. മറ്റ് അഞ്ച് എം.എല്‍.എമാര്‍ കൊലപാതകശ്രമക്കേസിലും പ്രതിയാണ്. എം.എല്‍.എമാരില്‍ മൂന്ന് പേര്‍ക്കെതിരെ സ്ത്രീകളെ ആക്രമിച്ചതിനുള്ള കേസുമുണ്ട്.

163 ബി.ജെ.പി എം.എല്‍.എമാരില്‍ 51 പേര്‍ ക്രിമിനല്‍ നടപടികള്‍ നേരിടുന്നവരാണ്. ഇതില്‍ 16 പേര്‍ ജാമ്യം ലഭിക്കാത്ത ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതിയാണ്. കോൺഗ്രസിൽ ക്രിമിനൽ നടപടി നേരിടുന്ന 38 എംഎൽഎമാരുണ്ട്. 17 പേർ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. തനിക്കെതിരെ രണ്ട് കേസുകളുണ്ടെന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam