പ്രചാരണച്ചൂടിനൊപ്പം പണമൊഴുക്കും;  ആദ്യഘട്ട വോട്ടെടുപ്പിന് മുമ്പ് പിടികൂടിയത് 4,650 കോടി

APRIL 15, 2024, 6:32 PM

ഡൽഹി : 2024ലെ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചാരണച്ചൂടിനൊപ്പം പണം ഒഴുകുന്നു. ഇതുവരെ എൻഫോഴ്സ്മെന്റ് പിടികൂടിയത് 4,650 കോടി രൂപ. പിടിച്ചെടുത്തതിൽ 45% മയക്കുമരുന്നാണെന്ന് തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുമ്പ് നടന്ന ഈ പിടിച്ചെടുക്കൽ രാജ്യത്ത് 75 വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പു ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ നീക്കമാണെന്നും ഇസിഐയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

3,475 കോടിയിലേറെ രൂപയാണ് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പിടിച്ചെടുത്തത്.  ഈ വർഷം മാർച്ച് ഒന്നു മുതൽ ഓരോ ദിവസവും 100 കോടി രൂപ പിടിച്ചെടുത്തതായി ഇസി വ്യക്തമാക്കി. സമഗ്രമായ ആസൂത്രണം, സ്കെയിൽ അപ്പ് സഹകരണം, ഏജൻസികളിൽ നിന്നുള്ള ഏകീകൃത പ്രതിരോധ പ്രവർത്തനങ്ങൾ, സജീവമായ പൗര പങ്കാളിത്തം, സാങ്കേതികവിദ്യയുടെ ഉപയോഗപ്പെടുത്തൽ എന്നിവയിലൂടെയാണ് ഈ പിടിച്ചെടുക്കൽ സാധ്യമായതെന്നും പറയുന്നുണ്ട്.

vachakam
vachakam
vachakam

543 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യ ഘട്ടം ഏപ്രിൽ 19ന് നടക്കും. വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും. അതേസമയം, മാർച്ച് 16ന് കർണാടകയിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലവിൽ വന്നതിന് ശേഷം ഏകദേശം 45.59 കോടി രൂപയും, 151 കോടി വിലമതിക്കുന്ന മദ്യവും കണ്ടുകെട്ടിയിരുന്നു. 1,650 ൽ പരം എഫ്ഐആറുകളും ഫയൽ ചെയ്തിട്ടുണ്ട്. കണ്ടുകെട്ടിയ എല്ലാറ്റിൻ്റെയും മൂല്യം 345.89 കോടി രൂപയോളമാണ്.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം 46.59 കോടി രൂപ പണവും 151 കോടിയിലധികം മൂല്യമുള്ള മദ്യക്കുപ്പികളും 9.93 കോടിയുടെ ലഹരി വസ്തുക്കളും 56.86 കോടിയുടെ സ്വർണവും ഫ്‌ളൈയിംഗ് സ്‌ക്വാഡും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും പോലീസ് അധികൃതരും ചേർന്ന് പിടിച്ചെടുത്തിട്ടുണ്ട്.

7.73 കോടി രൂപ പിടിച്ചെടുത്തതായി കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.ഏറ്റവും കൂടുതൽ വിഹിതം പിടിച്ചെടുത്ത സംസ്ഥാനം രാജസ്ഥാനാണ് (779 കോടി). ഗുജറാത്ത് (605 കോടി), മഹാരാഷ്ട്ര (431 കോടി) എന്നിങ്ങനെ മറ്റു സംസ്ഥാങ്ങളിൽ നിന്നും പിടിച്ചെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam