കോഴിക്കോട്: ലോക്സഭാ തെരഞ്ഞടുപ്പിൽ സിപിഎം മത്സരിക്കുന്ന പതിനഞ്ച് മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ വിജയ സാധ്യത മുൻ നിറുത്തി അതീവ ശ്രദ്ധയോടെയാണ് കണ്ടെത്തുന്നത്.
പരിചയ പ്രമുഖരെയും പുതുമുഖങ്ങളെയും വനിതകളെയും ഉൾക്കൊളളുന്ന ഒരു സ്ഥാനാർത്ഥിപ്പട്ടികയാണ് സിപിഎം പരിഗണിക്കുന്നതെന്നാണ് വിവരം.
തോമസ് ഐസക്ക്, എ കെ ബാലൻ, കെ കെ ശൈലജ, എ പ്രദീപ് കുമാര്‍, ടി വി രാജേഷ് അടക്കം നിരവധി പ്രമുഖരുടെ പേര് പരിഗണനയിൽ ഉണ്ടെന്നാണ് അവസാന നിമിഷവും പുറത്ത് വരുന്ന റിപ്പോർട്ട്.
വടകര മണ്ഡലം തിരിച്ച് പിടിക്കാനാണ് സിപിഎം നീക്കം. എ പ്രദീപ്കുമാറിനാണ് മണ്ഡലത്തിൽ മുൻതൂക്കം. കെ കെ ശൈലജയുടെ പേരും സാധ്യതാപ്പട്ടികയിലുണ്ട്.
കോഴിക്കോട് മണ്ഡലത്തിൽ രാജ്യസഭാംഗമായ എളമരം കരീമും വി വസീഫും പട്ടികയിലുണ്ട്. മുഹമ്മദ് റിയാസിന്റയടക്കം പിന്തുണ വസീഫിനുണ്ട്. എന്നാൽ കോഴിക്കോട് രാഘവനെ മറിച്ചിടാൻ എളമരം കരീം പോലുളള ഒരു നേതാവാണ് വേണ്ടതെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തൽ. കെ കെ ശൈലജയുടെ പേര് വടകരയ്ക്ക് ഒപ്പം കണ്ണൂരിലും പരിഗണിക്കപ്പെടുന്നതായാണ് വിവരം.
കാസർഗോട്ട് എം വി ബാലകൃഷ്ണനെയും ടി വി രാജേഷിനെയും പരിഗണിക്കുന്നു.പാലക്കാട്ട് എം സ്വരാജിന്റെയും പേരും ഉയര്‍ന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്