സുജാത സോമരാജൻ (64) ന്യൂയോർക്കിലെ ബ്രൂക്കിലിനിൽ നിര്യാതയായി. ഇന്ത്യൻ മിലിട്ടറിയിൽ നഴ്‌സായിരുന്ന സുജാത വിവാഹശേഷമാണ് അമേരിക്കയിലേക്ക് കുടിയേറിയത്.
ബ്രൂക്കിലിനിൽ കോണി ഐലന്റ് ഹോസ്പിറ്റലിൽ രജിസ്റ്റേർഡ് നഴ്‌സായി സേവനം അനുഷ്ഠിച്ചിരുന്ന സുജാത തന്റെ നീണ്ട മുപ്പത് വർഷത്തെ സേവനത്തിനിടയിൽ പലതവണ മികച്ച സേവനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. അക്യൂട്ട് ആന്റ് ക്രിട്ടിക്കൽ കെയറിലെ ഇരുപത് വർഷത്തെ മികച്ച സേവനത്തിനുള്ള അവാർഡും, ഇരുപത്തഞ്ച് വർഷത്തിലെ മികച്ചസേവനത്തിനുള്ള അവാർഡും സുജാതയുടെ നഴ്‌സിംഗ് കരിയറിലെ നേട്ടങ്ങളാണ്.
ശ്രീനാരയണ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സജീവ അംഗമായിരുന്ന സുജാത സംഘടനയുടെ ട്രഷറർ ആയും വിമൺസ് ഫോറം സെക്രട്ടറി ആയും പ്രർത്തിച്ചിട്ടുണ്ട്.
റാന്നി ഉതിമൂട് കുളത്താണിൽ വീട്ടിൽ സോമരാജൻ നാരായണന്റെ ഭാര്യയും ചെങ്ങന്നൂർ ആല നടുവിലമുറിയിൽ വീട്ടിൽ പരേതരായ ഭാസ്‌ക്കരന്റെയും കമലമ്മയുടെയും മകളും ആണ്.
അശ്വതി സോമരാജൻ മകളും ഷോൺ മിലൻ മരുമകനും ആണ്.
കൂടതൽ വിവരങ്ങൾക്ക് 718-336-4137
AIEVOLI FUNERAL HOME, 1275 65TH STREET, BROOKLYN, NY 11219, 718-745-1600 ON FRIDAY, OCTOBER 11, 2024
VIEWING TIMES: AFTERNOON: 2 PM - 4 PM EVENING: 6 PM - 9 PM
CREMATION SERVICES WILL FOLLOW ON SATURDAY 8AM
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1