റവ. ഫാ. ഡോ. ജോൺസൺ സി. ജോണിന്റെ മാതാവ് മറിയാമ്മ ജോൺ (അമ്മിണി ) ഫിലഡൽഫിയായിൽ നിര്യാതയായി

AUGUST 16, 2025, 9:19 PM

ഫിലഡൽഫിയാ: മാഷർ സ്ട്രീറ്റ്, സെന്റ് തോമസ് മലങ്കര ഓർഡോക്‌സ് ചർച്ച് വികാരി റവ. ഫാ. ഡോ. ജോൺസൺ സി. ജോണിന്റെ മാതാവും, തിരുവല്ല തുകലശ്ശേരിയിൽ, പരേതരായ ചുങ്കത്തിൽ വർഗീസ് മത്തായിയുടെയും, മറിയാമ്മ മത്തായിയുടെയും മകളും, പരേതനായ സി. എം. ജോൺ ചിറത്തലക്കലിന്റെ സഹധർമ്മിണിയുമായിരുന്ന മറിയാമ്മ ജോൺ (അമ്മിണി 84) ഫിലഡൽഫിയായിൽ അന്തരിച്ചു. സംസ്‌ക്കാരം പിന്നീട് കേരളത്തിലെ കല്ലൂപ്പാറയിലുള്ള സെന്റ് മേരീസ് ഓർഡോക്‌സ് പള്ളിയിൽ നടക്കും.

മക്കൾ : പരേതനായ സി. ജെ. മാത്യു, ഫിലിപ്പ് സി. ജോൺ, വർഗീസ് സി. ജോൺ, ജെസ്സി രാജൻ, റവ. ഫാ. ഡോ. ജോൺസൺ സി. ജോൺ (മാഷർ സ്ട്രീറ്റ് സെന്റ് തോമസ് മലങ്കര ഓർഡോക്‌സ് ചർച്ച് വികാരി).

പരേതയുടെ പൊതുദർശനവും, ശവസംസ്‌ക്കാര ശുശ്രൂഷയുടെ ഒന്നാം ഘട്ടവും
ഓഗസ്റ്റ് 18 തിങ്കളാഴ്ച വൈകുന്നേരം 6:00 മുതൽ രാത്രി 8:00 വരെ, ബെൻസേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർഡോക്‌സ് പള്ളിയിൽ വച്ച് നടത്തപ്പെടും. (St. Gregorios Malankara Orthodox Church, 4136 Hulmeville Rd, Bensalem, PA 19020) മലങ്കര ഓർഡോക്‌സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സക്കറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

vachakam
vachakam
vachakam

തുടർന്നുള്ള സംസ്‌കാര ശുശ്രൂഷയും, സംസ്‌ക്കാരവും കേരളത്തിലെ കല്ലൂപ്പാറയിലുള്ള സെന്റ് മേരീസ് ഓർഡോക്‌സ് പള്ളിയിൽ പിന്നീട് നടക്കും. 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam