ഫിലാഡൽഫിയായിൽ നിര്യാതയായ റെയ്ച്ചലമ്മ ജോണിന്റെ പൊതുദർശനം, സംസ്‌കാരം വെള്ളി, ശനി ദിവസങ്ങളിൽ

FEBRUARY 18, 2025, 4:47 AM

ഫിലാഡൽഫിയ: ഞായറാഴ്ച്ച ഫിലാഡൽഫിയയിൽ നിര്യാതയായ തങ്ങളത്തിൽ റെയ്ച്ചലമ്മ ജോണിന്റെ (96) സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ.

പൊതുദർശനം: ഫെബ്രുവരി 21 വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചര മുതൽ ഒൻപതു വരെ സെ. ജൂഡ് മലങ്കര കത്തോലിക്കാപള്ളിയിൽ (1200  Park Ave. Bensalem PA 19020). 

സംസ്‌കാരശൂശ്രൂഷകൾ: ഫെബ്രുവരി 22 ശനിയാഴ്ച്ച രാവിലെ 9:30 മുതൽ 10:30 വരെ പൊതുദർശനവും തുടർന്ന് ഉച്ചയ്ക്ക് 12 വരെ സംസ്‌കാരശൂശ്രൂഷകളും സെ. ജൂഡ് മലങ്കര കത്തോലിക്കാപള്ളിയിൽ. 

vachakam
vachakam
vachakam

ശൂശ്രൂഷകൾക്കു ശേഷം 12:30ന് ഭൗതിക ശരീരം ബെൻസേലത്തുള്ള റിസറക്ഷൻ സെമിത്തേരിയിൽ (5201 Humville Road, Bensalem PA 19020) സംസ്‌കരിക്കും.

കല്ലൂപ്പാറ തങ്ങളത്തിൽ പരേതനായ ഇടിക്കുള ജോണിന്റെ ഭാര്യയായിരുന്നു പരേത. തിരുവനന്തപുരം ആർച്ച്ബിഷപ്പ് കാലംചെയ്ത ബനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, റവ. ഡോ. ഇഗ്നേഷ്യസ് തങ്ങളത്തിൽ ഒ.ഐ.സി. എന്നിവർ പരേതയുടെ ഭർതൃസഹോദരന്മാരാണ്.

സെ. ജൂഡ് മലങ്കര കത്തോലിക്കാപള്ളി ഇടവകാംഗങ്ങളും, ഫിലാഡൽഫിയയിലെ മത, സാംസ്‌കാരിക, കലാരംഗങ്ങളിലെ മുൻനിര പ്രവർത്തകരുമായ അലക്‌സ് ജോൺ, ഫിലിപ് ജോൺ (ബിജു), കൊച്ചുമോൾ സക്കറിയ, നിർമ്മല ശങ്കരത്തിൽ എന്നിവരും, എസ്.ഐ.ഗി. സഭാംഗമായ റവ. സിസ്റ്റർ സ്വാന്തനയും, പരേതനായ വറുഗീസ് ജോണും പരേതയുടെ മക്കളും, വൽസമ്മ അലക്‌സ്, ജോസഫ് സക്കറിയ (ബിജു), സജീവ് ശങ്കരത്തിൽ, ആഷാ ഫിലിപ് എന്നിവർ മരുമക്കളുമാണ്.

vachakam
vachakam
vachakam

ജോസ് മാളേയ്ക്കൽ


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam