കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പട. വടക്ക് കൗസ്തുഭത്തിൽ പരേതനായ റിട്ട. ഫിനാൻസ് ഓഫീസർ ഭാസ്‌കരൻ നായരുടെ ഭാര്യ കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ഡി.ബി കോളേജിലെ ഫിസിക്‌സ് വിഭാഗം റിട്ട. പ്രൊഫസറും രണ്ട് പതിറ്റാണ്ടിലേറെയായി എൻ.എസ്.എസ് കരുനാഗപ്പള്ളി താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റുമായ വി.ലളിതമ്മ (79) നിര്യാതയായി.
അച്ഛൻ: വാസുദേവ കുറുപ്പ്.
അമ്മ: കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ജ്യേഷ്ഠസഹോദരൻ പ്രാക്കുളം പരമേശ്വരൻ പിള്ളയുടെ മകൾ ചെല്ലമ്മ.
2010 ൽ മന്നം ജയന്തി സമ്മേളനത്തിൽ സ്മരണാഞ്ജലി അവതരിപ്പിച്ച ആദ്യ വനിതാ യൂണിയൻ പ്രസിഡന്റാണ്. സാമൂഹിക അദ്ധ്യാപന മേഖലകളിൽ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മക്കൾ: മഞ്ജു.ബി.നായർ (എ.ജി.എം, ബി.എസ്.എൻ.എൽ, നാഗർ കോവിൽ), ചിന്നു.ബി.നായർ, ബി.ഹരികൃഷ്ണൻ (ബംഗളൂരു).
മരുമക്കൾ: ജിനേഷ് കുമാർ (റിട്ട. സീനിയർ എസ്.ഡി.ഇ, ബി.എസ്.എൻ.എൽ, തിരുവനന്തപുരം), എം.മഹേഷ് കുമാർ (ചീഫ് സബ് എഡിറ്റർ, മാതൃഭൂമി, കൊല്ലം), എസ്.പാർവതി (ബംഗളൂരു).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1