പ്രൊഫ. കോഴിശ്ശേരി രവീന്ദ്രനാഥ് നിര്യാതനായി

FEBRUARY 27, 2023, 12:37 PM

കായംകുളം: എം.എസ്.എം.കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയും പ്രമുഖ സാഹിത്യകാരനുമായ കായംകുളം കോഴിശ്ശേരിൽ പ്രൊഫ. കോഴിശ്ശേരി രവീന്ദ്രനാഥ് (66) നിര്യാതനായി. ഞായറാഴ്ച പുലർച്ചെ ഒന്നോടെ തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

മസ്തിഷ്‌കാഘാതത്തെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച്ച മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. എം.എസ്.എം കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായി ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ച അദ്ദേഹം എത്യോപ്യ, ലിബിയ, ഒമാൻ എന്നിവിടങ്ങളിലും അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.
കായംകുളത്തെ അനവധി വിദ്യാലയങ്ങളിൽ പ്രിൻസിപ്പലായിരുന്നു. പത്തോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട്.

ഭാര്യ: ബിന്ദു എസ്.മേനോൻ. മക്കൾ: ഡോ. കെ.ആർ. വിഷ്ണുനാഥ്, ലക്ഷ്മി ആർ.നാഥ് (യു.എസ്.എ). മരുമകൻ: അദീഷ് (യു.എസ്.എ).

vachakam
vachakam
vachakam



ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam