ഷിക്കാഗോ: ദീർഘകാലം ഷിക്കാഗോ ഐപിസി ഹെബ്രോൻ സഭയിലെ അംഗവും ശുശ്രൂഷാ സഹായിയുമായിരുന്ന പാസ്റ്റർ എൻ.സി. വർക്കി (തങ്കച്ചൻ 82) കേരളത്തിൽ വച്ച് നിര്യാതനായി.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വടശ്ശേരികരയിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു പരേതൻ. നെടിയ കാലായിൽ കുടുംബാംഗമാണ്. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ വിവിധ സഭകളിൽ കഴിഞ്ഞ 52 വർഷം സഭാ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ : ഏലിയാമ്മ വർക്കി.
മക്കൾ : ഫെയ്ത്ത് റോയി ഇട്ടി ചെറിയ (ഷിക്കാഗോ), സാം വർഗീസ് (ന്യൂജേഴ്‌സി ) .
മരുമക്കൾ : ഇവാ. റോയി ഇട്ടിച്ചെറിയ (ഷിക്കാഗോ), സനു വർഗീസ് (ന്യൂജേഴ്‌സി).
കൊച്ചുമക്കൾ : ജഫ്രീൻ, ജറമി.
ശവസംസ്‌കാരം ഫെബ്രുവരി 7ന് വടശ്ശേരിക്കര പെഴുംമ്പാറ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
