പാസ്റ്റർ കെ.ജെ. മാത്യു (83) ടെന്നസിയിൽ നിര്യാതനായി

JUNE 18, 2025, 7:02 AM

ടെന്നസി: വടക്കേ അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡ് സഭകളുടെ സീനിയർ ശുശ്രൂഷകന്മാരിൽ ഒരാളായിരുന്ന പാസ്റ്റർ കെ.ജെ. മാത്യു (83) നിര്യാതനായി.

ഭാര്യ: കുഞ്ഞമോൾ മാത്യു.

മക്കൾ: ജോസ്, ജോയി, ജയ.

vachakam
vachakam
vachakam

മുണ്ടക്കയം സി.എം.എസ്. ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മുളക്കുഴ മൗണ്ട് സിയോൺ ബൈബിൾ കോളേജിൽ വേദപഠനം നടത്തി. തുടർന്ന് അവിടെ തന്നെ അധ്യാപകവൃത്തിയിൽ തുടർന്നു വരവേ ഉപരി പഠനത്തിനായി 1964ൽ ടെന്നസിയിലെ ലീ കോളേജിൽ എത്തി. പഠനാനന്തരം കേരളത്തിലേക്ക് മടങ്ങി.

വീണ്ടും അമേരിക്കയിൽ എത്തിയ പാസ്റ്റർ കെ.ജെ. മാത്യു 1986ൽ ടെന്നസിയിൽ ടൈനർ ചർച്ച് ഓഫ് ഗോഡ് എന്ന സഭയ്ക്ക് ആരംഭം കുറിച്ചു. വടക്കേ അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് സമ്മേളനമായ PCNAKന്റെ കൺവീനർ ആയി രണ്ടു തവണയും, NACOG കുടുംബ സംഗമത്തിന്റെ ദേശീയ അധ്യക്ഷൻ ആയി രണ്ടു തവണയും സുസ്തർഹ്യ സേവനം ചെയ്തിരുന്നു. ചർച്ച് ഓഫ് ഗോഡ് സഭകളുടെ ചർച്ച് ഗ്രോത്ത് ഡയറക്ടർ പദവിയും അലങ്കരിച്ചിരുന്നു.

ഭൗതിക ശരീരം ജൂൺ 20 വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ ടെന്നസി ഹിക്‌സണിലുള്ള ദി മിനിസ്ട്രി സെന്ററിൽ (The Ministry Center, 2929 Hamil Road, Hixson, TN 37343) പൊതുദർശനത്തിന് വെയ്ക്കുന്നതോടൊപ്പം 5 മണി മുതൽ അനുസ്മരണ ശുശ്രൂഷയും നടക്കും.

vachakam
vachakam
vachakam

ജൂൺ 21 ശനിയാഴ്ച രാവിലെ 9 ന് ഇതേ ആലയത്തിൽ ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷകൾക്ക് ശേഷം ഭൗതിക ശരീരം സംസ്‌കരിക്കും.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam