ഫിലാഡൽഫിയ: പാലമ്പേരിൽ ജോൺ ജോൺ (തമ്പു 75) ഫിലഡൽഫിയയിൽ നിര്യാതനായി. ഓഗസ്റ്റ് 29 വെള്ളിയാഴ്ച ക്രിസ്‌തോസ് പള്ളിയിൽ വച്ചു നടന്ന സംസ്‌കാര ശുശ്രൂഷയിൽ വികാരി റവ. നിജു തോമസ്, കോർണർ സ്‌റ്റോൺ ഇടവക വികാരി റവ. അരുൺ സാമുവേൽ വർഗീസ് എന്നിവർ പ്രധാന കാർമികരായിരുന്നു.
സമൂഹത്തിലെ വിവിധ വ്യക്തികൾ പരേതന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ശേഷം ലോൺവ്യൂ സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ചു.
ഭാര്യ: മറിയാമ്മ ജോൺ (മോനി)
മക്കൾ: ജെഫി, ജെറ്റി, ജോഫി
മരുമക്കൾ: നിഷ, ജെൻസൺ, ശ്രുതി
സഹോദരങ്ങൾ: പരേതനായ പി.ജെ. ഇട്ടി, ഏലിയാമ്മ ഇട്ടി, സാറാമ്മ തോമസ്, കെ.എം. തോമസ്, പരേതനായ പി.ജെ. ജോസഫ്, റെയിച്ചൽ ജോസഫ്, അച്ചാമ്മ ജോർജ്, പി.ജെ. ഫിലിപ്പ്, രാജു ജോൺ, പി.ജെ. വർഗീസ്
സഭ സമൂഹം എന്നിവിടങ്ങളിൽ ഏവരുടേയും സ്‌നേഹിതനായിരുന്ന തമ്പുവിന് ഡി മലയാളിയുടെ ആദരാഞ്ജലികൾ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1