കവൻട്രി: ജൂൺ 24 ചൊവ്വാഴ്ച്ച സ്‌കൂളിൽ പോയി മടങ്ങി വന്ന കുഞ്ഞു പനിയുടെ ലക്ഷണത്തിനു മരുന്ന് കഴിച്ചതിനെ തുടർന്ന് അന്തരിച്ചു.
മരുന്ന് കഴിച്ചു ശരീരത്തിൽ ചെറിയ തടിപ്പും അസ്വസ്ഥതയും തോന്നിയതോടെ പുലർച്ചെ രണ്ടരക്ക് ആശുപത്രിയിലേക്ക്. അഞ്ചു മിനിറ്റിൽ ആശുപത്രിയിൽ എത്തിയ കുഞ്ഞിന് പത്തു മിനിറ്റിനകം മരണം സംഭവിക്കുകയായിരുന്നു
ആലപ്പുഴ സ്വദേശികളാണ് റുഫ്‌സിന്റെ മാതാപിതാക്കളായ കുര്യൻ വർഗീസും സിസ്റ്റർ ഷിജി തോമസും. ഏക സഹോദരൻ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിയാണ്. ഗൾഫിൽ നിന്നും ഒന്നര വർഷം മുൻപാണ് ബ്രദർ കുര്യനും കുടുംബവും യു.കെയിൽ എത്തിയത്.
കുഞ്ഞിന്റെ മരണമറിഞ്ഞു കവൻട്രി വർഷിപ്പ് സെന്ററിലെ അംഗങ്ങളും ബ്രദർ കുര്യന്റെ ബന്ധുക്കളും ഒക്കെ എത്തുന്നതേയുള്ളു.
സംസ്‌കാരം പിന്നീട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1