മൂവാറ്റുപുഴ : മൂവാറ്റുപുഴ മുനിസിപ്പൽ മുൻ ആക്ടിങ് ചെയർമാൻ വറങ്ങലക്കുടിയിൽ എം. മാത്തപ്പൻ (80) നിര്യാതനായി. സംസ്കാരം പിന്നീട്. മൂവാറ്റുപുഴ മുനിസിപ്പൽ മുൻ വൈസ് ചെയർമാനും, വികാസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ആയിരുന്നു.
മുതിർന്ന കേരള കോൺഗ്രസ് നേതാവായിരുന്നു. മൂവാറ്റുപുഴ അന്ന ട്രാൻസ്പോർട്സ് ഉടമയും വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ മുൻ ട്രഷററും ഡയറക്ടർ ബോർഡ് അംഗവുമാണ്. മൂവാറ്റുപുഴ മേള സാംസ്കാരിക സംഘടനയുടെ സജീവാംഗവും കോതമംഗലം രൂപതയുടെ പാസ്റ്ററൽ കൗൺസിൽ മുൻ അംഗവുമാണ്.
ആദ്യ ഭാര്യ ഇരിഞ്ഞാലക്കുട കല്ലേറ്റുംകര പനംകൂടൻ ഫലോമിന (ബേബി) യുടെ മരണശേഷം കാഞ്ഞിരപ്പള്ളി കാളകെട്ടി വട്ടമറ്റത്തിൽ ലിസ്സിയെ വിവാഹം കഴിച്ചു.
മക്കൾ :ഡോ. റിങ്കു മാത്തപ്പൻ (ബാംഗ്ലൂർ), രേഷ്മ മാത്തപ്പൻ (തൃശൂർ), രാഖി മാത്തപ്പൻ (അമേരിക്ക).
മരുമക്കൾ : തോമസ് ഫിലിപ്പ്, പള്ളിയമ്പിൽ, അരീപ്പറമ്പ്, കോട്ടയം (സീനിയർ ഐ. റ്റി. അനലിസ്റ്റ്, ബാംഗ്ലൂർ), ക്ലിട്സൺ ഇ. സി., എലവത്തിങ്കൽ, തൃശൂർ (ബിസിനസ്) , അലക്സ് ഡാനയേൽ, ചിറ്റിലപ്പിള്ളി, കലൂർ, തൊടുപുഴ (ഐ. റ്റി. പ്രൊഫഷണൽ, ന്യൂജേഴ്സി, അമേരിക്ക)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1