തിരുവനന്തപുരം: ലണ്ടനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരൻ എം. ഗംഗാധരൻ (87) നിര്യാതനായി. ലണ്ടനിലെ ന്യൂഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലായിരുന്നു അന്ത്യം.
ന്യൂഹാം ഒളിമ്പിക് പാർക്കിന് സമീപമുള്ള വസതിയിലായിരുന്നു താമസം.
ഭാര്യ: ന്യൂഹാം കൗൺസിൽ മേയറും ഡെപ്യൂട്ടി മേയറുമായിരുന്ന ഡോ.ഓമന ഗംഗാധരൻ.
ആലപ്പുഴയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളായ കെ.ആർ.ഗൗരിയമ്മയുടെയും ടി.വി.തോമസിന്റെയും സഹയാത്രികനായിരുന്ന മാധവന്റെ ഇളയമകനാണ്.
മക്കൾ: കാർത്തിക (യു.കെ റവന്യു ആൻഡ് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥ), കണ്ണൻ (ബിസിനസ്).
മരുമകൻ: ഡോ.സൂരജ് (ജനറൽ പ്രാക്ടീഷണർ).
സംസ്‌കാരം ലണ്ടനിൽ.
15ാം വയസിൽ സിംഗപ്പൂരിലെത്തിയ ഗംഗാധരൻ, ബ്രിട്ടീഷുകാർ സിംഗപ്പൂർ വിട്ടതിനെത്തുടർന്നാണ് 1969ൽ ലണ്ടനിലേക്ക് കുടിയേറിയത്. സിംഗപ്പൂരിൽ റോയൽ എയർഫോഴ്‌സ് മന്ത്രാലയത്തിലും പ്രവർത്തിച്ചു. ലണ്ടനിൽ യു.കെ ടെലിഫോൺ കേബിൾ ഉദ്യോഗസ്ഥനായിരുന്നു.
യു.കെ ജനറൽ ട്രാൻസ്‌പോർട്ട് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ സീനിയർ പ്രതിനിധിയായും ഡോ.ഓമന ന്യൂഹാം മേയറായിരുന്നപ്പോൾ മേയറുടെ കൺസേർട്ടായും പ്രവർത്തിച്ചിട്ടുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

മോഡിഫിക്കേഷനും രാഷ്ട്രീയവും തെരഞ്ഞെടുപ്പും തമ്മിൽ എന്താണ് ബന്ധം? വി.ഡി. സതീശന് മറുപടിയുമായി കെ.ബി.
സുരേഷ് ഗോപിയുടെ 'കള്ളന്മാർ' പ്രസ്താവന വേദനയുണ്ടാക്കിയെന്ന് ഫാദർ മാത്യു കോയിക്കൽ
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയിലും സിമി സജീവിൻ്റെ സാന്നിധ്യം
ശോഭ സുരേന്ദ്രനെതിരായ 'വോട്ടിന് നോട്ട്' ആരോപണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ജില്ലാ കളക്ടർ