ഡാളസ് (ടെക്‌സസ്): നീലമ്പേരൂർ (ചിങ്ങവനം) ആലുങ്കൽ സ്‌കറിയ കുര്യാക്കോസിന്റെ ഭാര്യ ലീലമ്മ കുര്യാക്കോസ് (69) ടെക്‌സസ്സിൽ (അലൻ) നിര്യാതയായി. റന്നി തെക്കേത്ത് കുടുംബാംഗമാണ്. ഇർവിംഗ് സെന്റ് തോമസ് ക്‌നാനായ യാക്കോബായ പള്ളിയിലെ സജീവ അംഗമായിരുന്നു.
മക്കൾ: മെറിൽ ആലുങ്കൽ, റോബിൻ ആലുങ്കൽ.
മരുമക്കൾ: അനു ആലുങ്കൽ, മീഖ ആലുങ്കൽ.
കൊച്ചുമക്കൾ: ഹാനോൻ ആലുങ്കൽ, ലിയാം ആലുങ്കൽ.
റന്നിയിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ലീലമ്മ, മഹാരാഷ്ട്രയിൽ നിന്നാണ് നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയത്. നഴ്‌സിംഗിൽ സ്റ്റേറ്റ് റാങ്ക് ഹോൾഡറായിരുന്നു. ഡൽഹി, ജോർദാൻ, ഖത്തർ, അമേരിക്ക എന്നിവിടങ്ങളിൽ ദീർഘകാലം നഴ്‌സായി സേവനമനുഷ്ഠിച്ചു.
പൊതുദർശനം (Wake Service): ഡിസംബർ 20 ശനിയാഴ്ച വൈകുന്നേരം 4:00 മുതൽ രാത്രി 7:00 വരെ ഇർവിംഗിലെ സെന്റ് തോമസ് ക്‌നാനായ യാക്കോബായ പള്ളിയിൽ (727 Metker St, Irving).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
