ലൈല അനീഷ് ന്യൂയോർക്കിൽ നിര്യാതയായി, പൊതുദർശനം ശനിയാഴ്ച, സംസ്‌കാരം തിങ്കളാഴ്ച

OCTOBER 20, 2025, 11:19 PM

ന്യൂയോർക്ക്: ന്യൂയോർക്ക് ഐലാൻഡിയയിൽ താമസിക്കുന്ന തിരുവനന്തപുരം ഇടവക്കോട് മാമംഗലത്തു അനീഷ് കെ.വിയുടെ ഭാര്യ ലൈല അനീഷ് (61) നിര്യാതയായി.

ഇരവിപേരൂർ ചക്കുംമൂട്ടിൽ പരേതരായ സി.എം. ജോർജ് മറിയാമ്മ ജോർജ് ദമ്പതികളുടെ മകളാണ് പരേത.

മകൻ: അബിജിത്. മരുമകൾ: റിയ. കൊച്ചുമകൻ: ഇമ്മാനുവേൽ

vachakam
vachakam
vachakam

സഹോദരർ: പരേതനായ വറുഗീസ് മാത്യു, ലിസിയമ്മ വറുഗീസ് (തിരുവല്ല), ജേക്കബ് വറുഗീസ് (യു.എസ്.എ), ജോൺ വറുഗീസ് (ഇരവിപേരൂർ), റെജി വറുഗീസ് (യു.എസ്.എ)

സംസ്‌കാര ശുശ്രുഷകൾ ഒക്ടോബർ 25, 27 (ശനി, തിങ്കൾ) ദിവസങ്ങളിൽ ഈസ്‌റ്റേൺ ലോങ്ങ് ഐലൻഡ് ശാലേം മാർത്തോമ്മ ദേവാലയത്തിൽ വെച്ചു നടത്തപ്പെടും.

ഒക്ടോബർ 25നു ശനിയാഴ്ച വൈകുന്നേരം 5മുതൽ 9വരെ ശാലേം മാർത്തോമ്മ പള്ളിയിൽ (45 N. Service Road, Dix Hills, NY 11746) ഭൗതിക ശരീരം പൊതു ദർശനത്തിനു വെക്കുന്നതും ഒക്ടോബർ 27നു തിങ്കളാഴ്ച്ച രാവിലെ 9 മണി മുതൽ സംസ്‌കാര ശുശ്രുഷകൾ ആരംഭിക്കുന്നതും തുടർന്ന് പൈൻലോൺ മെമ്മോറിയൽ പാർക്ക് (2030 Wellwood Ave, Farmingdale, NY 11735) സെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്.

vachakam
vachakam
vachakam

2010ൽ കുടുംബമായി അമേരിക്കയിലെത്തിയ ലൈല അനീഷ് ന്യൂയോർക്ക് ശാലേം മാർത്തോമ്മാ ഇടവകയുടെ സജീവ അംഗമായിരുന്നു. മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സേവികാസംഘത്തിന്റെ ഓഡിറ്റർ, നോർത്ത് ഈസ്റ്റ് റീജിയൺ സേവികാ സംഘം സെക്രട്ടറി, ശാലേം സേവികാ സംഘം ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. സേവികാ സംഘം നോർത്ത് ഈസ്റ്റ് സെന്റർ സെക്രട്ടറി, ശാലേം മാർത്തോമ്മ സേവികാ സംഘം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകൾ

ശനിയാഴ്ച - https://youtube.com/live/gnp9B90Pdfg?feature=share

vachakam
vachakam
vachakam

തിങ്കളാഴ്ച - https://youtube.com/live/bRf_MZLuF08?feature=share

കൂടുതൽ വിവരങ്ങൾക്ക്: ബെൻ 516-310-5414


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam