കുറിയന്നൂർ തോമസ് ഏബ്രഹാം കോർ എപ്പിസ്‌കോപ്പാ (കപ്പലാംമൂട്ടിൽ അച്ചൻ ) അമേരിക്കയിൽ അന്തരിച്ചു

JULY 22, 2025, 9:00 AM

ഫിലഡൽഫിയ: കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദീകനും, പഴയ സെമിനാരി മുൻ മാനേജരും, മീനടം സെന്റ് ജോർജ് ഓർത്തഡോക്‌സ് ഇടവക അംഗവും ആയിരുന്ന കുറിയന്നൂർ തോമസ് ഏബ്രഹാം കോർ എപ്പിസ്‌കോപ്പാ (78) (കപ്പലാംമൂട്ടിൽ അച്ചൻ) അമേരിക്കയിൽ ആശുപത്രിയിൽ വച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്‌കാരം പിന്നീട് കേരളത്തിൽ.

ഹൃസ്വ സന്ദർശനത്തിനായി അടുത്തിടെ അമേരിക്കയിൽ എത്തിയ കോർ എപ്പീസ്‌കോപ്പാ അമേരിക്കയിലുള്ള തന്റെ ബന്ധുവിന്റെ വീട്ടിൽ സന്ദർശനത്തിന് പോയതായിരുന്നു. അവിടെവച്ച് ദേഹാസ്യം അനുഭവപ്പെടുകയും, ഉടൻതന്നെ സെന്റ് മേരീസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കുകയും ചെയ്തു. വെന്റിലേറ്ററിന്റെ സഹായത്തോടെ ഏകദേശം 3 ആഴ്ചക്കാലം ഹോസ്പിറ്റലിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച, ഇന്ത്യൻ സമയം രാവിലെ 7:30ന് ആയിരുന്നു അന്ത്യം.

കോട്ടയത്തെ വിവിധ പ്രമുഖ പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുള്ള വന്ദ്യ കോർ എപ്പീസ്‌ക്കോപ്പാ, മീനടം, തോട്ടക്കാട്ട് സമീപമുള്ള ടിഎംയുപി സ്‌കൂളിൽ പ്രധാന അധ്യാപകനായും വളരെയേറെക്കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഓർത്തഡോക്‌സ് സഭയിലെ കോട്ടയം ഭദ്രാസന അധിപൻ ഡോ: യുഹാനോൻ മാർ ദിയസ്‌ക്കോറോസ് തിരുമേനിയെ പഠിപ്പിച്ച അധ്യാപകൻ കൂടിയാണ് ഇദ്ദേഹം.

vachakam
vachakam
vachakam

റിട്ടയർമെന്റിനു ശേഷം, ഏറെക്കാലം പാമ്പാടി ഇലകൊടിഞ്ഞിയിലുള്ള സ്വന്തം ഭവനത്തിൽ വിശ്രമ ജീവിതത്തിൽ ആയിരുന്ന വന്ദ്യ കോർ എപ്പീസ്‌ക്കോപ്പായുടെ പൗരോഹിത്യ കനക ജൂബിലി ഈ (2025) വർഷമായിരുന്നു ഇടവക പള്ളി ആഘോഷിച്ചത്.

പരേതയായ അന്നമ്മ വർഗീസ് കൊച്ചമ്മയാണ് സഹധർമ്മിണി.

മക്കൾ: ജോജി (കോൺട്രാക്ടർ), ജോബി (UK), ജ്യോതി (ഷാർജ).

vachakam
vachakam
vachakam

കോർ എപ്പീസ്‌ക്കോപ്പായുടെ അമേരിക്കയിൽ വച്ചുള്ള വിടവാങ്ങൽ ചടങ്ങും, സംസ്‌ക്കാര ശുശ്രൂഷയുടെ ആദ്യ ഘട്ടവും, പൊതുദർശനവും, വന്ദ്യ കോർ എപ്പീസ്‌ക്കോപ്പാ ഏറ്റവും അവസാനമായി ദിവ്യബലി അർപ്പിച്ച ബെൻസേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്‌സ് പള്ളിയിൽ വച്ച്, 2025 ജൂലൈ 24ന് വ്യാഴാഴ്ച വൈകിട്ട് 5:00 മണി മുതൽ 7:30 വരെയുള്ള സമയങ്ങളിൽ നടത്തപ്പെടുന്നതാണ്. (4136 Hulmeville Rd, Bensalem, PA, 19020) ഭൗതീക ശരീരം  കേരളത്തിലേക്ക് കൊണ്ടുപോകുന്നതും, പിന്നീട്, കോട്ടയം മീനടം പള്ളിയിൽ സംസ്‌കരിക്കുന്നതുമാണ്.

വന്ദ്യ കോർ എപ്പീസ്‌ക്കോപ്പായുടെ ആകസ്മികമായ വേർപാടിൽ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുകയും, ഇടവകയുടെ എല്ലാവിധ അനുശോചനവും പ്രാർത്ഥനയും അർപ്പിക്കുന്നതായും, ബെൻസേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്‌സ് ഇടവക വികാരി റവ. ഫാദർ ഷിബു വേണാട് മത്തായി അറിയിച്ചു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam