ഷിക്കാഗോ : പരേതനായ പാസ്റ്റർ എം.എസ് ജോർജിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ് (86) ഷിക്കാഗോയിൽ നിര്യാതയായി. പൊയ്കയിൽ പരേതരായ ചെറിയാൻ ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും മകളാണ്. കേരളത്തിലെ വിവിധ സ്‌കൂളുകളിൽ അധ്യാപികയായിരുന്ന പരേത 1977ലാണ് ഷിക്കാഗോയിൽ കുടുംബമായി എത്തിയത്. ഷിക്കാഗോ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗത്തിൽ ടെക്‌നിഷൻ ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള പരേത ഇന്റർനാഷണൽ പെന്തകോസ്റ്റൽ അസംബ്ലി സഭാംഗമാണ്.
മക്കൾ : വിൽസൺ ജോർജ്, സക്കറിയ ജോർജ്, ഐ.പി.സി മുൻ ജനറൽ കൗൺസിൽ അംഗം ലൂയി ഷിക്കാഗോ, ഗാനരചയിതാവായ ഷേർളി ഫിലിപ്പ് ഷിക്കാഗോ, വില്യം ജോർജ്, സാം ജോർജ്.
മരുമക്കൾ : സൂസൻ ജോർജ്, ഷൈനി ജോർജ്, മാത്യു ഫിലിപ്പ്, ലൗലി ജോർജ്, ശ്വേതാ ജോർജ്.
മെമ്മോറിയൽ സർവീസ് ഡിസംബർ 5 വെള്ളി വൈകിട്ട് നാലുമണി മുതൽ മൗണ്ട് പ്രോസ്‌പെക്ടിലുള്ള സയോൺ ക്രിസ്ത്യൻ ചർച്ചിൽ വച്ച് നടക്കും.
ശവസംസ്‌കാര ശുശ്രൂഷകൾ ഡിസംബർ 6 ശനിയാഴ്ച രാവിലെ 9:30ന് സയോൺ ക്രിസ്ത്യൻ ചർച്ചിൽ ആരംഭിച്ച് ഉച്ചയോടെ ഡസ്‌പ്ലെയിൻസിൽ ഉള്ള റിഡ്ജ് വുഡ് സെമിത്തേരിയിൽ സംസ്‌കാരം നടത്തും.
വിവരങ്ങൾക്ക്: 312 -810 -55275
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

വിഷു തിരക്ക്; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു റെയിൽവേ
മാറാടും പണം നൽകി വോട്ട് സ്വാധീനിക്കൽ ആരോപണം: പി.വി. അൻവറിന് വോട്ട് ചെയ്യണമെന്ന്
ശരണ്യ കേസ്: ‘അതിജീവന കഥ’ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി
സണ്ണി ജോസഫിനെതിരെ രംഗത്ത് വന്ന അബ്ദുൽ ഖാദറിന് കോൺഗ്രസുമായി ബന്ധമില്ലെന്ന് കണ്ണൂർ ഡിസിസി