ടെക്‌സസ്: ടെക്‌സസിൽ നിന്നുള്ള മുൻ യു.എസ്. കോൺഗ്രസ് അംഗവും ഫോർട്ട് വർത്ത് നഗരത്തിലെ ആദ്യ വനിതാ മേയറുമായിരുന്ന കേ ഗ്രേഞ്ചർ (83) അന്തരിച്ചു.
ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് 2025 ജനുവരിയിലാണ് അവർ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചത്.
യു.എസ്. ജനപ്രതിനിധി സഭയിലേക്ക് ടെക്‌സസിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ റിപ്പബ്ലിക്കൻ വനിതയും, സഭയുടെ പവർഫുൾ അപ്രോപ്രിയേഷൻസ് കമ്മിറ്റിയുടെ അധ്യക്ഷയായ ആദ്യ റിപ്പബ്ലിക്കൻ വനിതയുമായിരുന്നു കേ ഗ്രേഞ്ചർ.
അധ്യാപികയായും വ്യവസായിയായും കരിയർ ആരംഭിച്ച അവർ, കൗൺസിലർ, മേയർ എന്നീ നിലകളിലും, മൂന്ന് പതിറ്റാണ്ടോളം യു.എസ്. കോൺഗ്രസ് അംഗമായും പൊതുസേവന രംഗത്ത് സജീവമായിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
