ഗാർലാൻഡ് (ഡാളസ്): കണ്ടംകുളത്തു അബ്രഹാം തങ്കച്ചൻ (74)ഡാളസിൽ നിര്യാതനായി. പരേതരായ കണ്ടാംകുളത്ത് കോശി അബ്രഹാം, ഏല്യാമ്മ അബ്രഹാം എന്നിവരുടെ മകനാണ്. പ്ലാനോ സീയോൻ മാർത്തോമാ ഇടവകാംഗവും റവ റോയ് എ. തോമസിന്റെ (വൈലി, ഡാളസ്) പിതൃ സഹോരദരനുമാണ് പരേതൻ.
ഭാര്യ: തങ്കമ്മ, തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലിങ്ങാട്ടിൽ കുടുംബാഗം
മകൻ: ഡോ. എബി എബ്രഹാം. മരുമകൾ: സൂസൻ എബ്രഹാം. പേരക്കുട്ടി: ഈഥൻ എബ്രഹാം
സഹോദരങ്ങൾ: ഡോ. കെ.എ. കോശി, ഡോ. കെ.എ. വർഗ്ഗീസ്, കെ.എ. ബെഞ്ചമിൻ, പ്രൊഫ. ജോൺ കെ. അബ്രഹാം, പരേതനായ കെ.എ.തോമസ്, കുഞ്ഞമ്മ ജോൺ, മാരിയമ്മ ബേബി, അന്നമ്മ നൈനാൻ, സൂസമ്മ വർഗ്ഗീസ് (യു.എസ്.എ)
1951 ജൂൺ 4ന് കേരളത്തിലെ നാരങ്ങാനത്ത് അദ്ദേഹം ജനിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബി.എസ്.സി.യും തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് എം.എസ്.സി.യും പൂർത്തിയാക്കി. കോഴിക്കോട് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായും സേവനമനുഷ്ഠിച്ചു.
1977 ഡിസംബറിൽ അമേരിക്കയിലെ ലബ്ബക്കിൽ എത്തി. 1984ൽ ഡാളസിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദം നേടി. തുടർന്ന് ഒപ്റ്റിക്കൽ രംഗത്ത് പ്രവർത്തിക്കുകയും 1986ൽ പ്രൊഫഷണൽ ഒപ്റ്റിക്കൽ സപ്ലൈയുടെ പങ്കാളിയായി ബിസിനസ് ഏറ്റെടുത്ത് 2006 വരെ സേവനം അനുഷ്ഠിക്കുകയും ചെയ്തു.
ഗ്രാൻഡ് പ്രേരിയിലെ മാർത്തോമാ സഭയുടെ ആരംഭം മുതൽ പ്ലാനോ സീയോൻ മാർത്തോമാ പള്ളിയുടെ രൂപീകരണം വരെ തങ്കച്ചൻ സഭയുടെ ഒരു തൂണായിരുന്നു. വൈസ് പ്രസിഡന്റ്, മലയാളി ലേ ലീഡർ, ഏരിയാ പ്രെയർ ഗ്രൂപ്പ് ലീഡർ, ഇടവക മിഷൻ, സീയോൻ സ്റ്റാർസ് എന്നിവയുടെ നേതൃസ്ഥാനങ്ങളിലും അദ്ദേഹം വിശ്വസ്തമായി സേവനം ചെയ്തു.
തന്റെ ജീവിതത്തിലെ ചിരി, വിവേകം, ദയ, ദീർഘവീക്ഷണം എന്നിവയാൽ തങ്കച്ചൻ എന്നും ഓർമ്മിക്കപ്പെടും.
പൊതുദർശനം: വെള്ളിയാഴ്ച, ഡിസംബർ 5 വൈകിട്ട് 6:00 മണിക്ക് സ്ഥലം :സീയോൻ മാർത്തോമാ പള്ളി (Sehion Mar Thoma Church) 3760 14th St., Plano, TX 75074
സംസ്‌കാര ശുശ്രൂഷ: ശനിയാഴ്ച, ഡിസംബർ 6 രാവിലെ 9:00 മണിക്ക്. സ്ഥലം: സീയോൻ മാർത്തോമാ പള്ളി (Sehion Mar Thoma Church)
സംസ്‌കാരം: റോളിംഗ് ഓക്‌സ് ഫ്യൂണറൽ ഹോം (Rolling Oaks Funeral Home) 400 Freeport Pkwy., Coppell, TX 75019
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
