തലശ്ശേരി: ശിവഗിരി മഠം ബ്രഹ്മവിദ്യാലയത്തിൽ പഠിച്ച് സ്വാമി ശാശ്വതീകാനന്ദയിൽ നിന്ന് പീതാംബര ദീക്ഷ സ്വീകരിച്ച കെ.പി. സുധാകരൻ (തലശേരി സുധാകർജി 74) പൊള്ളാച്ചിയിൽ നിര്യാതനായി.
പയ്യമ്പള്ളി കണാരിയുടെയും പി. മാധവി അമ്മയുടെയും മകനാണ്.
സ്വാമി ശാശ്വതീകാനന്ദയുടെ സമാധിക്കു ശേഷം ശിവഗിരി മഠം വിട്ട് ഗുരുധർമ്മ പ്രചാരകനായി മാറി. ഗ്രന്ഥരചനയിലും സംഘടനാ പ്രവർത്തനങ്ങളിലും പ്രവർത്തിച്ചുവരികയായിരുന്നു. ധർമ്മബോധനം എന്ന പ്രസിദ്ധീകരണം ആരംഭിച്ചു.
ഭാര്യ: ലത പരവൂർ.
മകൻ: ഗുരു കൃഷ്ണപ്രസാദ്.
സഹോദരങ്ങൾ: കെ.പി. വിലാസിനി, കെ.പി. ഭാരതി, കെ.പി. രാജേന്ദ്രൻ, കെ.പി. രമേശൻ, കെ.പി. സുജാത.
സംസ്‌കാരം ബുധനാഴ്ച തലശേരി കുടുംബ വസതിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1